മദനിയെ വെറുതെവിട്ടത് ശരിവെച്ചു

എന്നാല്‍ പ്രത്യേക കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ 21 പേരുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി. ഇവര്‍ക്കെതിരെ തെളിവുകളില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. 18 പ്രതികളുടെ ജീവപര്യന്തം തടവ് ശരിവെയ്ക്കുകയുമുണ്ടായി. ചെന്നൈ ഹൈക്കോടതിയുടെ രണ്ടംഗ ഡിവിഷന്‍ ബഞ്ച് ആണ് വിധി പറഞ്ഞത്.
കേസില്‍ കൊല്ലപ്പെട്ട ഒരാളുടെ പിതാവ് കെ വെള്ളിയങ്കരി നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. മുഖ്യപ്രതി അല്‍ ഉമ്മ സ്ഥാപകനുമായ എസ്എ ബാഷ അടക്കമുള്ള 42 പ്രതികളുടെ ശിക്ഷ വധശിക്ഷയും ജീവപര്യന്തവുമാക്കി മാറ്റണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.
കേസിന്റെ എല്ലാ വശങ്ങളും പരിഗണിച്ചായിരുന്നില്ല പ്രത്യേക കോടതി വിധി പറഞ്ഞതെന്ന വാദം കോടതി അംഗീകരിച്ചില്ല. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ഒന്‍പതുവര്‍ഷവും മൂന്നുമാസവും ജാമ്യമില്ലാതെ തടവില്‍കഴിഞ്ഞ മദനി 2007 ഓഗസ്റ്റിലാണ് ജയില്‍മോചിതനായത്. മദനിയ്‌ക്കെതിരെ വ്യക്തമായ തെളിവുകളൊന്നും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിയാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ കോടതി കുറ്റവിമുക്തനായി പ്രഖ്യാപിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications