ലാവലിന്‍: ഗവര്‍ണറുടെ നടപടി ഭരണഘടനാപരമല്ല

ഗവര്‍ണ്ണറുടെ തീരുമാനത്തിനെതിരെ പിണറായി വിജയന്‍ നല്‍കിയ കേസില്‍ സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ കാര്യം പറയുന്നത്.
ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടെന്നത് സംസ്ഥാന മന്ത്രിസഭയുടെ തീരുമാനമായിരുന്നു. അതിനാല്‍ മന്ത്രിസഭാ തീരുമാനത്തെ മറികടന്ന് ഗവര്‍ണര്‍ അനുമതി നല്‍കിയത് കോടതി ഗൗരവമായി കാണണമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു.
പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടെന്ന മന്ത്രിസഭയുടെ തീരുമാനം ഉചിതമാണ്. ഇത് കൈക്കൊള്ളാനുള്ള അധികാരം മന്ത്രിസഭയ്ക്കുണ്ട്. മന്ത്രിസഭയുടെ തീരുമാനത്തെ മറികടന്ന് എടുത്ത നിലപാട് ശരിയല്ല. ഭരണഘടനാപരമായ കാര്യങ്ങള്‍ കൂടി കണക്കിലെടുത്ത് വേണം കേസില്‍ കോടതി തീരുമാനം എടുക്കേണ്ടതെന്നാണ് 43 പേജുള്ള സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിയ്ക്കുന്ന നിലപാട്.
സിപിഎം സംസ്ഥാന സെക്രട്ടറി കൂടിയായ പിണറായി വിജയന്‍, പ്രോസിക്യൂഷന്‍ അനുമതിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ എതിര്‍കക്ഷികളായ സംസ്ഥാന സര്‍ക്കാരിനോടും സിബിഐയോടും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. കേസില്‍ ഭരണഘടനാ പ്രശ്‌നങ്ങള്‍ ആവിര്‍ഭവിയ്ക്കുന്നതോടെ കേസ് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications