ഐഐഎം പ്രൊഫസര്‍ കൊല്ലപ്പെട്ടു

മുപ്പത്തിരണ്ടുകാരിയായ അമൃത പഞ്ചോളിയാണ് കൊല്ലപ്പെട്ടത്. കാമ്പസിനുള്ളിലുള്ള ക്വാട്ടേഴ്‌സിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇവരുടെ ശരീരത്തില്‍ ഒന്നിലധികം കുത്തേറ്റ പാടുകളുണ്ട്. വെള്ളിയാഴ്ച രാവിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ഒന്നരവര്‍ഷമായി അമൃത ക്വാട്ടേഴ്‌സില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. പിഎച്ച്ഡിക്കാരിയായ ഇവര്‍ കഴിഞ്ഞ എട്ടുവര്‍ഷമായി അധ്യാപനവൃത്തി നടത്തിവരുകയാണ്.
കര്‍ശനമായ സുരക്ഷാ സംവിധാനങ്ങളുള്ള കാമ്പസില്‍ ഇത്തരത്തിലൊരു കൊല നടന്നത് അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications