മുംബൈ ആക്രമണം: കസബ് മൊഴിമാറ്റി

തനിക്ക് ആക്രമണത്തില്‍ പങ്കില്ലെന്നാണ് കസബ് വെള്ളിയാഴ്ച കോടതിയില്‍ പറഞ്ഞത്. കസ്റ്റഡിയില്‍ പീഡിപ്പിച്ച് പോലീസ് തന്നില്‍ നിന്ന് തെറ്റായ മൊഴിയെടുക്കുകയായിരുന്നു. ആക്രമണം നടന്ന ദിവസം സിഎസ് ടി റെയില്‍വെ സ്റ്റേഷനില്‍ പോയിട്ടില്ല- കസബ് കോടതിയില്‍ പറഞ്ഞു.
നേരത്തെ ആക്രമണത്തില്‍ പരിക്കേറ്റ് ആസ്പത്രിയില്‍ കഴിയുമ്പോഴും പ്രത്യേക കോടതിയിലും ആക്രമണത്തില്‍ തനിക്ക് പങ്കുണ്ടെന്ന് കസബ് സമ്മതിച്ചിരുന്നു. കേസില്‍ കോടതി 610 സാക്ഷികളുടെ മൊഴിയെടുത്തിട്ടുണ്ട്.












Click it and Unblock the Notifications