കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തേജസ് പത്രത്തിനെതിരെ നടപടി എടുക്കണം: കേന്ദ്രം

  • By Staff
Google Oneindia Malayalam News

Thejas News Paper
തിരുവനന്തപുരം: വര്‍ഗ്ഗീയത വളര്‍ത്തുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിയ്ക്കുന്ന തേജസ് ദിനപത്രവും ദ്വൈവാരികയ്ക്കുമെതിരെ നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്ക് കത്തയച്ചു. ആഭ്യന്തര മന്ത്രാലയം ഡയറക്ടര്‍ വൈകെ ബവേജ നവംബര്‍ 18നാണ് സംസ്ഥാന സര്‍ക്കാരിന് കത്തയച്ചിരിയ്ക്കുന്നത്. എന്‍ഡിഎഫിന്റെ നിയന്ത്രണത്തിലുള്ള തേജസിനെതിരെ ഗൗരവമേറിയ പരാമര്‍ശങ്ങളാണ് കത്തിലുള്ളത്.

സാമുദായിക അജണ്ടയോടെ പ്രകോപനപരമായ വാര്‍ത്തകളും വീക്ഷണങ്ങളും പ്രസിദ്ധീകരിക്കുന്ന പത്രവും വാരികയും ഭീകരപ്രവര്‍ത്തനങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിയ്ക്കുന്ന നടപടികളെ ഭരണകൂട ഭീകരതയായാണ് പലപ്പോഴും ചിത്രീകരിയ്ക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തിനയച്ച കത്തിന്റെ പകര്‍പ്പ് ലഭിച്ചുവെന്ന് അവകാശപ്പെട്ട് ഒരു ടെലിവിഷന്‍ ചാനലാണ് വാര്‍ത്ത പുറത്ത് വിട്ടത്. വാര്‍ത്തയോട് പ്രതികരിക്കാന്‍ തേജസ് ചീഫ് എഡിറ്റര്‍ പി കോയ വിസമ്മതിച്ചു.

വ്യക്തമായ വര്‍ഗ്ഗീയ അജണ്ടകളോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം തീവ്രവാദികളുടെ നിലപാടിനെ സാധൂകരിക്കുകയും ചെയ്യുന്നു.അമേരിക്കയോടും ഇസ്രയേലിനോടുമുള്ള സര്‍ക്കാര്‍ നിലപാടുകള്‍ക്ക് വിരുദ്ധവുമാണ് പത്രത്തിന്റെ വീക്ഷണം.രാജ്യത്തും വിദേശത്തുമുള്ള സമ്പന്നരായ വ്യവസായപ്രമുഖരാണ് പത്രസ്ഥാപനം പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ധനസഹായം നല്‍കുന്നത്.

ധനസഹായം നല്‍കുന്ന കോഴിക്കോട്ടെ ഒരു ട്രാവല്‍ ഏജന്‍സിയുടെ കാര്യം പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കരിന്റെ പരസ്യവും പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നുണ്ടെന്ന കാര്യവും കത്തിലുണ്ട്. പ്രസിദ്ധീകരണത്തിന്റെ വര്‍ഗ്ഗീയ അജണ്ട നിയന്ത്രിയ്ക്കുന്നതിന് ഉചിതമായ നടപടി സ്വീകരിയ്ക്കണമെന്നും കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X