തൊടുപുഴയില്‍ പുലിയിറങ്ങി; സാഹസികമായി കീഴടക്കി

തുടര്‍ന്ന് ജാഗരൂകരായ നാട്ടുകാര്‍ ഉടന്‍ തന്നെ തെരച്ചില്‍ ആരംഭിച്ചു. ടൗണിനടുത്തുള്ള കുറ്റിക്കാട്ടില്‍ പതുങ്ങിയിരിക്കുകയായിരുന്ന പുലിയെ കാര്യമായ ആയുധങ്ങളുടെ സഹായമില്ലാതെ അതിസാഹസികമായാണ് കീഴടക്കിയത്. പുലിയുടെ വാലില്‍ പിടിക്കുകയും ചാടാന്‍ തുടങ്ങിയ പുലിയെ മുകളില്‍ നിന്നു കീഴ്‌പ്പെടുത്തുകയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
തുടര്‍ന്ന് പുലിയുടെ കൈകാലുകള്‍ ബന്ധിച്ച് വലിയ കമ്പില്‍ക്കെട്ടുകയും ആഘോഷാരവങ്ങളോടെ
പുലിയെ വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. പിടികൂടുന്നതിനിടെ പുലിയുടെ ആക്രമണത്തില്‍ നാലു പേര്‍ക്കു പരുക്കേറ്റു. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് സാരമുള്ളതല്ലെന്ന്് ആശുപത്രി അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications