കോടിയേരി കള്ളം പറയുന്നു: ഉമ്മന്‍ ചാണ്ടി

നായനാര്‍ വധശ്രമക്കേസില്‍ ഇടതുസര്‍ക്കാറിന്റെ കാലത്തേക്കാള്‍ യുഡിഎഫ് ഭരിക്കുമ്പോള്‍ പുരോഗതിയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2005 ജൂണ്‍ 10 ന് അന്നത്തെ സര്‍ക്കാര്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിരുന്നു. നായനാര്‍കേസില്‍ അല്‍പ്പമെങ്കിലും പുരോഗതിയുണ്ടായിട്ടുണ്ടെങ്കില്‍ അത് യുഡിഎഫ് ഭരിക്കുമ്പോഴാണ്.
എന്നാല്‍ ഇതെല്ലാം മറച്ചുവെച്ച് കോടിയേരി ബാലകൃഷ്ണന്‍ കള്ളം പറയാനാണ് ശ്രമിക്കുന്നത്. കേസ് വഴിതെറ്റിക്കാനാണ് മന്ത്രിയുടെ ശ്രമം. അബ്ദുള്‍നാസര്‍ മദനിയെ പിടിച്ചുകൊടുത്തത് തങ്ങളാണെന്ന് അവകാശപ്പെട്ട് പ്രചാരണം നടത്തിയത് സിപിഎം തന്നെയാണ്.
എന്നാല്‍ പിന്നീട് മദനി ജയില്‍മോചിതനായപ്പോള്‍ കോടിയേരി സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. ഇതെന്തിനാണെന്ന് അദ്ദേഹം വ്യക്തമാക്കണം- ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.












Click it and Unblock the Notifications