പൂന്തുറ സിറാജ് നിരാഹാരം തുടങ്ങി

കളമശേരി ബസ് കത്തിക്കല്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്ത് സൂഫിയ മദനിയെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
സൂഫിയ കസ്റ്റഡിയില്‍ കഴിയുന്ന തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിന് മുന്നിലാണ് സിറാജ് നിരാഹാരമിരിക്കുന്നത്.
മദനിക്കും കുടുംബത്തിനും പിഡിപിയ്ക്കുമെതിരെയുള്ള ഗൂഡാലോചനയുടെ സത്യാവസ്ഥ സര്‍ക്കാര്‍ പുറത്തുകൊണ്ടുവരണമെന്നതാണ് താന്‍ നിരാഹാരമിരിക്കുന്നതെന്ന് സിറാജ് വ്യക്തമാക്കി.
ഇതിനിടെ സൂഫിയയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പിഡിപി പ്രവര്‍ത്തകര്‍ കാസര്‍ക്കോട് ജില്ലയില്‍ വെള്ളിയാഴ്ച കരിദിനം ആചരിക്കുകയാണ്.
സൂഫിയയെ അറസ്റ്റുചെയ്തതിനെതിരെ വ്യാഴാഴ്ച രാത്രി ഉപ്പളയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലേറുണ്ടായിരുന്നു.
കരിദിനാചരണത്തിന്റെ ഭാഗമായി നിര്‍ബ്ബന്ധിച്ച് കടകള്‍ അടപ്പിക്കുകയോ വാഹനങ്ങള്‍ തടയുകയോ ചെയ്യില്ലെന്ന് പിഡിപി നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications