Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനിയെയും ചോദ്യം ചെയ്‌തേയ്ക്കും

Madhani
തിരുവനന്തപുരം: കളമശേരി ബസ് കത്തിക്കല്‍ കേസുമായി ബന്ധപ്പെട്ട് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെയും പൊലീസ് ചോദ്യം ചെയ്‌തേയ്ക്കുമെന്ന് റിപ്പോര്‍ട്ട്.

കേസിലെ പത്താംപ്രതിയായ സൂഫിയ മദനിയുടെ അറസ്റ്റിന്റെ പശ്ചാത്തലത്തിലാണ് ഭര്‍ത്താവായ മദനിയെയും ചോദ്യം ചെയ്യാന്‍ പൊലീസ് ഒരുങ്ങുന്നത്.

ലഷ്‌കര്‍ ഇ തൊയ്ബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ തടിയന്റവിട നസീര്‍ സ്ഥാപിച്ച തീവ്രവാദി ശൃംഗലയുമായി സൂഫിയ മദനിക്ക് ബന്ധമുണ്ടെന്ന് സംശയമുയര്‍ന്ന സ്ഥിതിക്ക് നസീറിനെ ഐഎസ്എസുമായി അടുപ്പിച്ച മദനിയെ ചോദ്യം ചെയ്‌തേ മതിയാകൂ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഈ നീക്കം സംസ്ഥാനത്ത് വലിയ രാഷ്ടീയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയുണ്ടെന്നതിനാല്‍ത്തന്നെ മദനിയെ ചോദ്യം ചെയ്യാനുള്ള കടമ്പകള്‍ ഓരോന്നായി മറികടക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

അന്വേഷണ സംഘം ഇത്തരം ഒരാവശ്യം ഉന്നയിച്ചാല്‍ അത് അംഗീകരിക്കുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

അതേസമയം സൂഫിയയെ ചോദ്യം ചെയ്യാന്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയും കര്‍ണാടക പൊലീസും ഉടന്‍ ആവശ്യമുന്നയിക്കും.

ഇതിനായി ഇരുസംഘങ്ങളും ഉടന്‍തന്നെ മജിസ്‌ട്രേട്ട് കോടതിയെ സമീപിക്കും. സൂഫിയയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ആക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

സൂഫിയയുടെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം പൊലീസ് നിരീക്ഷണ സംവിധാനം ശക്തമാക്കിയിട്ടുണ്ട്. രാത്രി പട്രോളിങ് ശക്തമാക്കും, മഫ്തി പൊലീസ് വിന്യാസം വര്‍ധിപ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+