ബസ് കത്തിക്കല്‍ അറിയാമായിരുന്നു: സൂഫിയ

നസീര്‍ തങ്ങളുടെ വീട്ടില്‍ വരാറുണ്ടായിരുന്നുവെന്നും കളമശേരി ബസ് കത്തിക്കലിനെക്കുറിച്ചും അതിലെ പ്രതികളെക്കുറിച്ചും അറിയാമായിരുന്നുവെന്നും സൂഫിയ അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുണ്ട്.
എന്നാല്‍ ബസ് കത്തിക്കലുമായി ബന്ധപ്പെട്ട ഗൂഡാലോചനയില്‍ തനിക്ക് പങ്കില്ലെന്നാണ് സൂഫിയ പറഞ്ഞിരിക്കുന്നത്. കേസിലെ നാലു പ്രതികളെയും ഇവര്‍ക്ക് അറിയാമായിരുന്നു.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് അറസ്റ്റിലായ സൂഫിയ വ്യാഴാഴ്ചവൈകുന്നേരം നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ചയും തുടരും. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഇവരെ ആലുവ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും.
സൂഫിയയെ ചോദ്യം ചെയ്യാനായി പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയത് 3500 ചോദ്യങ്ങളായിരുന്നു. പല ചോദ്യങ്ങള്‍ക്കും ഓര്‍ക്കുന്നില്ല എന്നാണത്രേ അവര്‍ മറുപടി നല്‍കിയത്.
തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ വച്ചാണ് വ്യാഴാഴ്ച ചോദ്യം ചെയ്തത്. രാത്രി 10.45വരെ ചോദ്യം ചെയ്യല്‍ തുടര്‍ന്നു.
പിന്നീട് സൂഫിയ അവശയായതിനെത്തുടര്‍ന്ന് ചോദ്യം ചെയ്യല്‍ മാറ്റിവയ്ക്കുകയായിരുന്നു. തളര്‍ച്ച അനുഭവപ്പെട്ട സൂഫിയയെ കൊച്ചി സഹകരണ മെഡിക്കല്‍ കോളെജിലെ വിദഗ്ധ സംഘം പരിശോധിച്ചു.












Click it and Unblock the Notifications