Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂഫിയയെ റിമാന്റ് ചെയ്തു

Sufiya Madhani
കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസില്‍ വ്യാഴാഴ്ച അറസ്റ്റിലായ സൂഫിയ മദനിയെ ആലുവ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സൂഫിയാ മദനിയുടെ അഭിഭാഷകന്റെ അഭ്യര്‍ത്ഥന മാനിച്ച് ഇവരെ എറണാകുളം സബ്ജയിലിലേയ്ക്കാണ് അയയ്ക്കുന്നത്. സൂഫിയ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ജാമ്യാപേക്ഷ പരിഗണിയ്ക്കാന്‍ കഴിയില്ലെന്നും ഇതിനായി മേല്‍ക്കോടതിയെ സമീപിയ്ക്കാനും സൂഫിയയോട് ആലുവ കോടതി നിര്‍ദ്ദേശിച്ചു.

വിവിധ രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നതിന് സൗകര്യം പരിഗണിച്ചാണ് എറണാകുളം സബ് ജയിലിലേക്കയക്കണമെന്ന് ആവശ്യപ്പെട്ടത്. പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തില്ല.

രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പ്രതിപ്പട്ടികയില്‍ സൂഫിയയെ ചേര്‍ത്തതെന്ന് ജാമ്യ ഹര്‍ജിയില്‍ സൂഫിയയുടെ അഭിഭാഷകന്‍ വാദിച്ചു. തടിയന്റവിട നസീര്‍ മദനിയുടെ ശത്രുവായതിനാല്‍ അയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അഭിപ്രായം സ്വരൂപിക്കരുത്. സൂഫിയയെ ആശുപത്രിയിലേയ്ക്ക് മാറ്റണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രോസിക്യൂഷന്‍ ഈ വാദങ്ങളെ എതിര്‍ത്തു. ബസ് കത്തിയ്ക്കല്‍ സംഭവത്തില്‍ സൂഫിയയുടെ പങ്കാളിത്തം തെളിയ്ക്കുന്ന ടെലഫോണ്‍ സന്ദേശവും മറ്റും പോലീസിന് ലഭിച്ചിട്ടുള്ള കാര്യം പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കനത്ത സുരക്ഷാ സംവിധാനങ്ങളാണ് കോടതി പരിസരത്ത് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. കോടതി പരിസരത്ത് കൂടി നിന്ന പിഡിപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികള്‍ മുഴക്കിക്കൊണ്ടാണ് തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചത്. 2.20ഓടെ പോലീസ് ജീപ്പില്‍ വനിതാ പോലീസുകാരുടെ മധ്യത്തിലിരുത്തിയാണ് സൂഫിയയെ കോടതി വളപ്പിലേയ്ക്ക് കൊണ്ടു വന്നത്. വ്യാഴാഴ്ച അറസ്റ്റ് ചെയ്യുമ്പോള്‍ സ്വകാര്യ വാഹനത്തില്‍ സൂഫിയയെ തൃക്കാക്കര പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോയത് വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് ഈ നടപടിയെന്ന് കരുതപ്പെടുന്നു.

സൂഫിയയുടെ ചോദ്യം ചെയ്യല്‍ അവസാനിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ മനോജ് എബ്രഹാം ഉച്ചയ്ക്ക് അറിയിച്ചിരുന്നു. പോലീസ് കസ്റ്റഡിയില്‍ വിട്ട് കിട്ടാന്‍ ആവശ്യപ്പെടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+