അദ്വാനി സ്ഥാനമൊഴിഞ്ഞു; സുഷമ പ്രതിപക്ഷ നേതാവ്

അദ്വാനിയെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍മാനായി നിയോഗിച്ചു. ശനിയാഴ്ച ചേരുന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗം രാജ്‌നാഥ് സിങിന് പകരം നിതിന്‍ ഗഡ്കരിയെ പാര്‍ട്ടി അധ്യക്ഷനായി തിരഞ്ഞെടുക്കും.
തീരുമാനം പിന്നീട് ദേശീയ കൗണ്‍സില്‍ ചേര്‍ന്ന് അംഗീകരിക്കും. ഔദ്യോഗിക പ്രഖ്യാപനത്തിനുഷേഷം 3.30ന് നിതിന്‍ സ്ഥാനമേല്‍ക്കും. രാജ്യസഭാ പ്രതിപക്ഷ നേതാവായി അരുണ്‍ ജെയ്റ്റ്‌ലി തുടരും.
പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം സൃഷ്ടിക്കാനുള്ള പാര്‍ട്ടി ഭരണഘടനാ ഭേദഗതി നിര്‍ദ്ദേശം പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അവതരിപ്പിച്ചത്.
വെങ്കയ്യ നായിഡു, ഗോപിനാഥ് മുണ്ടെ എന്നിവര്‍ പിന്താങ്ങിയ നിര്‍ദ്ദേശം പാര്‍ലമെന്ററി പാര്‍ട്ടി ഐകകണ്‌ഠേന അംഗീകരിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍മാനായി സ്ഥാനം ഏറ്റെടുത്ത അദ്വാനി സുഷമ സ്വരാജിനെ പ്രതിപക്ഷ നേതാവായി നാമനിര്‍ദ്ദേശം ചെയ്തു.
ഉപനേതാക്കളെ പിന്നീട് പ്രഖ്യാപിക്കും. പതിനാലാം വയസ്സില്‍ തുടങ്ങിയ താന്റെ രാഷ്ട്രീയ ജീവിതത്തില്‍ പുത്തന്‍ അധ്യായം തുറക്കുകയാണെന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്വാനി പറഞ്ഞു.
ലോക്‌സഭാ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുന്ന വേളയില്‍ ആശ്വാസവും സംതൃപ്തിയുമാണ് തന്റെയുള്ളിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications