ബസ് കത്തിക്കല്‍ പ്രതിക്ക് കോണ്‍ഗ്രസ് അംഗത്വം?

പിഡിപിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു മജീദ്. എന്നാല്‍ പിന്നീട് കാടാച്ചിറ പറമ്പായിയില്‍ നടന്ന ചടങ്ങില്‍ കെ സുധാകരന്‍ എംപിയാണ് മജീദിന് കോണ്‍ഗ്രസ് അംഗത്വം നല്‍കിയതെന്നാണ് ആരോപണം.
ഇതേച്ചൊല്ലി കോണ്‍ഗ്രസ് കണ്ണൂര്‍ ഘടകത്തില്‍ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. തീവ്രവാദ കേസുകളില്‍ പ്രതിയായിട്ടും ഇയാളുടെ പാര്‍ട്ടി അംഗത്വം റദ്ദുചെയ്തിട്ടില്ലെന്നാണ് അറിയുന്നത്.
കളമശേരിയില്‍ ബസ് കത്തിക്കുന്നത് ആസൂത്രണം ചെയ്യാനായി ആലുവയില്‍ നടത്തിയ ഗൂഡാലോചനയില്‍ മജീദ് പങ്കെടുത്തിട്ടുണ്ട്. കേസിലെ അഞ്ചാം പ്രതിയാണ് ഇയാള്‍.
ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന തടിയന്റവിട നസീറുമായും ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് സൂചന.
കണ്ണൂരിലെ ഒരു കൊലപാതകക്കേസിലും ഇയാള്‍ പ്രതിയാണ്. മുസ്ലീം യുവാവിനെ വിവാഹം ചെയ്തതിന് ഹിന്ദു യുവതിയെ വെട്ടിക്കൊന്നുവെന്നാണ് ഈ കേസ്.


Click it and Unblock the Notifications