ബസ് കത്തിക്കല്‍: പൊലീസ് കോയമ്പത്തൂരേയ്ക്ക്

തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പിഎം വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോയമ്പത്തൂരിലേയ്ക്ക് പോകുന്നത്.
കളമശേരി ബസ് കത്തിക്കലുമായി ബന്ധപ്പെട്ട് കോയമ്പത്തൂരില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം.
കോയമ്പത്തൂര്‍ ജയിലില്‍ അബ്ദുള്‍ നാസര്‍ മദനി മൊബൈല്‍ ഫോണ്‍ ഉയോഗിച്ചിരുന്നോ എന്നകാര്യമാണ് പ്രധാനമായും അന്വേഷിക്കുക.
ജയിലില്‍ മൊബൈല്‍ ജാമര്‍ പ്രവര്‍ത്തിച്ചിരുന്നോ എന്ന ്പരിശോധിക്കും. അന്ന് ജയിലിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും സഹതടവുകാരെയും ഇതിനായി ചോദ്യം ചെയ്യും.
കളമശേരി ബസ് കത്തിക്കല്‍ കേസിനും കോയമ്പത്തൂര്‍ പ്രസ്‌ക്ലബ്ബ് സ്‌ഫോടനക്കേസിനുമുള്ള സമാനതകളും അന്വേഷണ വിധേയമാക്കുമെന്നാണ് അറിയുന്നത്,.












Click it and Unblock the Notifications