കോഴിക്കോട് സ്‌ഫോടനം: എന്‍ഐഎയ്ക്ക് കൂടുതല്‍ തെളിവ്

ലഷ്‌കര്‍ കമാന്‍ഡര്‍ നസീര്‍, സഹായി ഷഫാസ് എന്നിവരില്‍ നിന്നും ലഭിച്ച മൊഴികള്‍ വിശകലനം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
എന്‍ഐഎ ഉദ്യോഗസ്ഥര്‍ കേസ് സംബന്ധിച്ച രേഖകള്‍ പരിശോധിച്ച് വരുകയാണ്. പുറത്ത് അന്വേഷണം നടത്തിത്തുടങ്ങിയിട്ടില്ല.
മുന്‍ അന്വേഷണ ഏജന്‍സികള്‍ വിട്ടുപോയ തെളിവുകളാണ് ഇപ്പോള്‍ ഇവര്‍ക്ക് ലഭിച്ചിരിക്കുന്തന്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ആദ്യഘട്ട അന്വേഷണം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് ഏതാണ്ട് തീര്‍ച്ചയായിക്കഴിഞ്ഞു.
കോഴിക്കോട് സ്‌ഫോടനം നടത്തിയവര്‍ക്ക് കളമശേരി ബസ് കത്തിക്കല്‍, കൊച്ചി കളക്്ടറേറ്റ് സ്‌ഫോടനം തുടങ്ങിയ കേസുകളിലും പങ്കെടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടാല്‍ ഈ കേസുകളിലേയ്ക്കും അന്വേഷണം വ്യാപിപ്പിക്കും.












Click it and Unblock the Notifications