പിഡിപി ബന്ധം: വിഎസിന് വീണ്ടും വിമര്‍ശനം

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പിഡിപിയുടെ പിന്തുണ സിപിഎം സ്വീകരിച്ചത് സംബന്ധിച്ച് കഴിഞ്ഞ ദിവസം വിഎസ് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുയര്‍ന്നത്.
തിരഞ്ഞെടുപ്പില്‍ പിഡിപി നല്കിയ പിന്തുണ സ്വീകരിച്ചതിനപ്പുറം മറ്റൊരു ബന്ധവും പാര്‍ട്ടിയ്ക്ക് പിഡിപിയുമായി ഉണ്ടായിരുന്നില്ലെന്ന് നേരത്തേ വ്യക്തമാക്കിയതാണ്. എന്നാല്‍ ഇതില്‍ക്കൂടുതല്‍ ബന്ധം പിഡിപിയുമായി ഉണ്ടായിരുന്നുവെന്ന് തോന്നിക്കുന്നതാണ് വിഎസ് പരാമര്ശനമെന്നാണ് വിമര്‍ശനം.
എന്നാല്‍ സെക്രട്ടേറിയറ്റില്‍ പങ്കെടുത്ത വിഎസ് ഈ നിലപാടിനോട് യോജിച്ചില്ല. പിഡിപിയുമായി ഉണ്ടാക്കിയ ബന്ധം സംബന്ധിച്ച് കേന്ദ്രകമ്മിറ്റി അംഗീകരിച്ച നിലപാടിന് അനുസൃതമാണ് താന്‍ സ്വീകരിച്ച നിലപാടെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം.
പിഡിപി ബന്ധം സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിന് അനുസൃതമല്ല സംസ്ഥാന നേതൃത്വത്തിന്റെ നിലപാടെന്നു ചൂണ്ടിക്കാട്ടി വിഎസ് കേന്ദ്ര നേതൃത്വത്തെ സമീപിച്ചുവെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു.
പിഡിപിയുമായി ഇപ്പോള്‍ ഒരു ബന്ധവും ഇല്ലെന്നും ഭാവിയില്‍ ഒന്നുമുണ്ടാകില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗം കഴിഞ്ഞ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിഎസ് പറഞ്ഞത്.
-
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
ഫണ്ട് തിരിമറി; പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി, സ്റ്റേറ്റ്മെന്റ് പങ്കുവെച്ച് വി. കുഞ്ഞികൃഷ്ണൻ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം












Click it and Unblock the Notifications