ക്ലിന്റണെതിരെ മോണിക്ക വീണ്ടും

ലൈംഗിക അപവാദത്തില്‍ കുരുങ്ങിയ മുന്‍ യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ വിചാരണവേളയില്‍ തങ്ങളുടെ ബന്ധത്തെപ്പറ്റി പറഞ്ഞത് കള്ളമാണെന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് മുന്‍ വൈറ്റ്‌ഹൗസ് ഉദ്യോഗസ്ഥ മോണിക്ക വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
ഫെബ്രുവരിയില്‍ പുറത്തിറങ്ങുന്ന 'അമേരിക്കന്‍ മൂല്യങ്ങളുടെ മരണം' എന്ന പുസ്‌തകത്തിലാണ് ലെവിന്‍സ്‌കി ക്ലിന്റണെതിരെ പരസ്യവിമര്‍ശനം ഉയര്‍ത്തുന്നത്.
പുസ്‌തക കര്‍ത്താവായ പ്രൊഫസര‍് കെന്‍ ഗോര്‍മ്‌ലി മോണിക്കയുമായി നടത്തിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍. ക്ലിന്റണെതിരെ കേസ് നടത്തിയ സ്വതന്ത്ര അഭിഭാഷകന്‍ കെന്‍സ്റ്റാറുമായുള്ള അഭിമുഖവും പുസ്‌തകത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടെങ്കിലും തന്റെ പേരിനൊപ്പം മായാത്ത അടയാളമായി ഈ സംഭവം അവശേഷിക്കുന്നതായി ബില്‍ ക്ലിന്റണ്‍ പുസ്‌തകത്തില്‍ പറയുന്നു.
ക്ലിന്റന്റെ ഭാര്യ ഹിലാരിയുടെ അഭിമുഖം ഇല്ലായെന്നുള്ളത് പുസ്തകത്തിന്‍റെ വലിയൊരു ന്യൂനതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരു കൂടിക്കാഴ്‌ച ഗോംലെ പലവട്ടം ആവശ്യപ്പെട്ടെങ്കിലും ഹിലാരി വിസമ്മതിക്കുകയായിരുന്നു.












Click it and Unblock the Notifications