കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലാവസ്ഥ: രാജ്യങ്ങള്‍ ധാരണയിലെത്തി

  • By Staff
Google Oneindia Malayalam News

Copenhagen
കോപ്പന്‍ഹേഗന്‍: കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രമുഖ രാജ്യങ്ങള്‍ ധാരണയിലെത്തി.

ആഗോളതാപനം രണ്ട് ഡിഗ്രി സെല്‍ഷ്യസ് ആയി പരിമിതപ്പെടുത്തുക, ദരിദ്രരാജ്യങ്ങളെ കാലാവസ്ഥാ വ്യതിയാനം തടയുന്നതിനായി സഹായിക്കാന്‍ പ്രതിവര്‍ഷം പതിനായിരം കോടി ഡോളര്‍ സമാഹരിക്കുക എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള അഞ്ച് രാജ്യങ്ങള്‍ ധാരണയിലെത്തിയത്.

ആഗോളതലത്തിലുള്ള മുന്നേറ്റത്തിന് ധാരണ സഹായകമാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു.

ഇക്കാര്യത്തില്‍ ലോകം ഇനിയും മുന്നോട്ട് പോകാനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബേസിക് ഗ്രൂപ്പ് എന്നറിയപ്പെടുന്ന ബ്രസീല്‍, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുമായി ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കുന്നത് സംബന്ധിച്ച് ധാരണയായിട്ടുണ്ടെന്നും ഒബാമ അറിയിച്ചു.

എന്നാല്‍ ഈ രാജ്യങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഹരിതഗൃഹവാതക ബഹിര്‍ഗമനം വെട്ടിക്കുറയ്ക്കുന്നതില്‍ തങ്ങളുടെ പങ്ക് എത്രയായിരിക്കണമെന്നത് സംബന്ധിച്ച ഉച്ചകോടിയുടെ തുടക്കത്തില്‍ത്തന്നെ രൂക്ഷമായ അഭിപ്രായഭിന്നതയുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് ദരിദ്ര രാജ്യങ്ങളും സമ്പന്നരാജ്യങ്ങളും വിഭിന്ന ധ്രുവങ്ങളിലായി.

ഹരിതഗൃഹവാതക ബഹിര്‍ഗമനം വെട്ടിക്കുറയ്ക്കാന്‍ സമ്പന്ന രാജ്യങ്ങള്‍ക്ക് ചരിത്രപരമായ കടമയുണ്ടെന്നതില്‍ വികസ്വരരാജ്യങ്ങള്‍ ഉറച്ചുനിന്നു. എന്നാല്‍ വികസ്വരരാജ്യങ്ങളുടെ വെട്ടിക്കുറയ്ക്കല്‍ തീരുമാനം അന്താരാഷ്ട്ര പരിശോധനയ്ക്ക് വിധേയമായിരിക്കില്ലെന്നും ക്യോട്ടോ ഉടമ്പടി തുടരണമെന്നും ഇന്ത്യയും ചൈനയും നേതൃത്വം നല്കുന്ന 77 രാഷ്ട്രങ്ങള്‍ പ്രഖ്യാപിച്ചു.

ഡെന്‍മാര്‍ക്കിന്റെ നേതൃത്വത്തില്‍ വികസിത രാജ്യങ്ങളുടെ താത്പര്യാര്‍ഥം അടിച്ചേല്പിക്കാന്‍ ശ്രമിച്ച കരടുപ്രമേയം ദരിദ്ര രാഷ്ട്രങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പിന്‍വലിക്കേണ്ടിവന്നു. ഉച്ചകോടി ഫലപ്രാപ്തിയിലെത്താത്തതിലുള്ള ആശയക്കുഴപ്പവും നിരാശയുമാണ് ദരിദ്രലോകം പ്രകടിപ്പിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X