ഹെഡ്‌ലി വിസയ്ക്ക് നല്‍കിയ അപേക്ഷ കണ്ടുകിട്ടി

ചിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നാണ് അപേക്ഷ കണ്ടുകിട്ടിയത്. തഹാവൂര്‍ ഹുസൈന്‍ റാണയുടെ വിസ അപേക്ഷകള്‍ കോണ്‍സുലേറ്റിലുണ്ടെന്നും ഹെഡ്‌ലിയുടേത് കാണാനില്ലെന്നുമാണ് കഴിഞ്ഞ ദിവസം കോണ്‍സുലേറ്റ അധികൃതര്‍ പറഞ്ഞിരുന്നത്.
ഇത് വിവാദമാവുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കോണ്‍സുലേറ്റില്‍ നിന്നും രേഖകള്‍ കണ്ടെത്തിയത്.
പാക് പൗരനായ ഹെഡ്‌ലി കോണ്‍സുലേറ്റിന്റെ ജനറല്‍ വിഭാഗത്തിലല്ല വിസ തേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കോണ്‍സുലേറ്റിന്റെ വിവേചനാധികാരം ഉപയോഗിച്ച് നല്‍കപ്പെടുന്ന പ്രത്യേക വിസയാണ് ഹെഡ്‌ലിയ്ക്ക് ലഭിച്ചത്.
പാകിസ്താന്‍ സ്വദേശികള്‍ക്ക് വിസ നല്‍കുന്നതിന് മുമ്പ് നിര്‍ബ്ബന്ധമായി നടത്താറുള്ള പരിശോധനകളൊന്നും ഹെഡ്‌ലിയുടെ കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് സൂചന.












Click it and Unblock the Notifications