Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ ഉറപ്പ് പാലിക്കുന്നില്ല: പാക് ഹൈക്കമ്മീഷണര്‍

India not fulfilling Sharm-el Sheikh commitment: Pak
ദില്ലി: മുംബൈ ആക്രമണത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ചര്‍ച്ചകള്‍ പുനരാരംഭിയ്ക്കാന്‍ ഈജിപ്തിലെ ഷറാം എല്‍ ഷൈക്കില്‍ നടന്ന ചേരിചേരാ ഉച്ചകോടിയ്ക്കിടെ ഇന്ത്യ-പാക് പ്രധാനമന്ത്രിമാര്‍ തമ്മില്‍ ധാരണയായെങ്കിലും ഇന്ത്യ ഇക്കാര്യത്തില്‍ ഉറപ്പ് പാലിയ്ക്കാന്‍ തയാറായില്ലെന്ന് പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ ഷാഹിദ് മാലിക്.

ചര്‍ച്ച തുടരാതെ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മിണ്ടാതിരിയ്ക്കുന്നത് ബന്ധം മെച്ചപ്പെടുത്തുകയില്ല. ഇരുരാജ്യങ്ങള്‍ക്കുമിടെ ഇപ്പോള്‍ നയതന്ത്രപരമായ ശൂന്യതയാണ് നിലനില്‍ക്കുന്നത്. സ്ഥിതിഗതികള്‍ക്ക് മാറ്റം വരണമെങ്കില്‍ ഉഭയകക്ഷി ചര്‍ച്ച തുടര്‍ന്നേ മതിയാകു-മാലിക് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇരു രാജ്യങ്ങള്‍ക്കും ഗുണം ചെയ്യാത്ത ശക്തികളെ ബലപ്പെടുത്തുന്നതിനുള്ള നീക്കമാണ് ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടാവുന്നത്. ഇത് ഒഴിവാക്കണം. മുംബൈ ആക്രമണക്കേസിലെ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പാകിസ്ഥാന്‍ പ്രതിജ്ഞാബദ്ധമാണ്. അതേസമയം ഇക്കാര്യത്തില്‍ കൂടുതല്‍ വിശ്വസിനീയമായ തെളിവുകളാണ് ഇന്ത്യയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+