കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിലക്കയറ്റം രക്ഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍

  • By Staff
Google Oneindia Malayalam News

Sarath Pawar
ദില്ലി: വിലക്കയറ്റത്തിന്റെ ഭാരിച്ച നുകത്തില്‍ നിന്നും ജനങ്ങളെ രക്ഷിയ്‌ക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി ശരത് പവാര്‍. കടുത്ത വരള്‍ച്ചയും വിലക്കയറ്റവുമാണ് യുപിഎ സര്‍ക്കാരിന് നേരിടേണ്ടി വരുന്നത്.

കേന്ദ്ര സര്‍ക്കാര്‍ ചെയ്യാവുന്ന കാര്യങ്ങളൊക്കെ ചെയ്തുകഴിഞ്ഞു. സബ്‌സിഡി അടക്കമുള്ള നടപടികള്‍ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഇതിനു ഫലം കാണുന്നതിന് ഏറെ സമയം എടുക്കും. ദീര്‍ഘകാല ഫലത്തെ മുന്‍നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാരുകളുടെ നടപടിയെന്ന് പവാര്‍ ചൂണ്ടിക്കാട്ടി.

വിലക്കയറ്റം നിയന്ത്രിക്കുന്നതിന് പ്രദേശികതലത്തില്‍ ഇടപെടലുകളും നടപടുകളുമെടുക്കേണ്ടത് ആവശ്യമാണ്. അതിനാലാണ് സംസ്ഥാനങ്ങള്‍ നേരിട്ട് നടപടിയെടുക്കണമെന്ന് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍സിപി ദേശീയ എക്‌സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശരത് പവാര്‍.

വിലക്കയറ്റം തടയുന്നതിനുള്ള ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കാണെന്ന തരത്തില്‍ പവാര്‍ നേരത്തെ നടത്തിയ പ്രസ്താവനകള്‍ക്കതിരെ കോണ്‍ഗ്രസ് തന്നെ രംഗത്ത് വന്നിരുന്നു. ഇതിന് ശേഷവും അദ്ദേഹം തന്റെ നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന സൂചനയാണ് പുതിയ പ്രസ്താവനയില്‍ നിന്നും വ്യക്തമാവുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X