മജീദ് പറമ്പായി കോണ്‍ഗ്രസുകാരനല്ല: സുധാകരന്

തീവ്രവാദത്തിനെതിരെ ശക്തമായ നിലലപാടുകള് ഉള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. മജീദ് ഉള്‍പ്പെടെയുള്ളവരുടെ പ്രവര്‍ത്തികളെ ഒരിക്കലും ന്യായീകരിക്കാത്ത പാര്‍ട്ടിയാണിതെന്നും സുധാകരന് പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം,
തന്റെ അറിവില്‍ മജീദിന് കോണ്‍ഗ്രസ് അംഗത്വമില്ലെന്ന് പറഞ്ഞ സുധാകരന് പക്ഷേ ഇക്കാര്യം വിശദമായി പരിശോധിക്കണമെന്ന് ഡിസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി. മജീദിന് ഏതെങ്കിലും തരത്തില്‍ പാര്‍ട്ടിയുമായി ബന്ധമുണ്ടെങ്കില്‍ അനന്തരനടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച ആരോപണങ്ങള്‍ ഉയര്‍ന്നത്. കാടാച്ചിറ പറമ്പായിയില്‍ നടന്ന ചടങ്ങില്‍ കെ സുധാകരന് മജീദിന് മെമ്പര്‍ഷിപ്പ് നല്‍കിയെന്നായിരുന്നു ആരോപണം. ഇതിന് മുമ്പ് പിഡിപിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു മജീദ് പറമ്പായി.
അംഗത്വം സ്വീകരിച്ചതിന് ശേഷം 2000ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വേങ്ങാട് പഞ്ചായത്തിലെ 13ാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സിപിഎമ്മിനെതിരെ മത്സരിച്ചിരുന്നു. ഇതിന് രണ്ട് മാസം മുമ്പാണ് ഇയാള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മജീദ് പറമ്പായിയുടെ പാര്‍ട്ടി അംഗത്വത്തെ ചൊല്ലി കണ്ണൂര്‍ ഡിസിസിയില്‍ വന്‍പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ അഞ്ചാം പ്രതിയാണ് മജീദ് പറമ്പായി. ആലുവയിലെ ലോഡ്ജില്‍ നടത്തിയ ഗൂഡാലോചനയില്‍ ഇയാള്‍ പങ്കെടുത്തിരുന്നുവെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കസ്റ്റഡിയിലുള്ള തടിയന്റവിട നസീറുമായും മറ്റും ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന കാര്യവും തെളിഞ്ഞിട്ടുണ്ട്.
-
19 എംഎൽമാരേയും ഇറക്കി കോണ്‍ഗ്രസ്; 55 പേരടങ്ങിയ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് -
പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് പിജെ ജോസഫ്; തൊടുപുഴയിൽ മകൻ അപു -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു -
അഞ്ച് കേരള വർഷങ്ങൾ; ചേർത്തുനിർത്തൽ തുടർഭരണത്തിലെത്തിച്ച 2021; വിശ്വാസവും വര്‍ഗീയതയും വിഷയമാകുന്ന 2026 -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
‘പോൾ വിളി’ ഇങ്ങനെ- നയിക്കാൻ യുഡിഎഫ്, മറ്റാരുമില്ലെന്ന് എൽഡിഎഫ്, മാറ്റുമെന്ന് എൻഡിഎ -
ബീക്കൺ ലൈറ്റ് ഇട്ടാൽ വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുക്കും; അറിയാം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications