കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മജീദ് പറമ്പായി കോണ്‍ഗ്രസുകാരനല്ല: സുധാകരന്‍

  • By Staff
Google Oneindia Malayalam News

K Sudhakaran
കണ്ണൂര്‍: കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതി മജീദ് പറമ്പായിക്ക് കോണ്‍ഗ്രസില്‍ അംഗത്വമില്ലെന്ന് കണ്ണൂര്‍ എംപി കെ സുധാകരന്‍. മജീദിന് താന്‍ കോണ്‍ഗ്രസ് അംഗത്വം നല്‍കിയെന്ന് ആരോപിയ്ക്കുന്നവര്‍ അത് സംബന്ധിച്ച് തെളിവ് ഹാജരാക്കണമെന്നും ഇത് സംബന്ധിച്ച് വാര്‍ത്തകളെ പരാമര്‍ശിച്ച സുധാകരന്‍ പറഞ്ഞു.

തീവ്രവാദത്തിനെതിരെ ശക്തമായ നിലലപാടുകള്‍ ഉള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. മജീദ് ഉള്‍പ്പെടെയുള്ളവരുടെ പ്രവര്‍ത്തികളെ ഒരിക്കലും ന്യായീകരിക്കാത്ത പാര്‍ട്ടിയാണിതെന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം,

തന്റെ അറിവില്‍ മജീദിന് കോണ്‍ഗ്രസ് അംഗത്വമില്ലെന്ന് പറഞ്ഞ സുധാകരന്‍ പക്ഷേ ഇക്കാര്യം വിശദമായി പരിശോധിക്കണമെന്ന് ഡിസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി. മജീദിന് ഏതെങ്കിലും തരത്തില്‍ പാര്‍ട്ടിയുമായി ബന്ധമുണ്ടെങ്കില്‍ അനന്തരനടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച ആരോപണങ്ങള്‍ ഉയര്‍ന്നത്. കാടാച്ചിറ പറമ്പായിയില്‍ നടന്ന ചടങ്ങില്‍ കെ സുധാകരന്‍ മജീദിന് മെമ്പര്‍ഷിപ്പ് നല്‍കിയെന്നായിരുന്നു ആരോപണം. ഇതിന് മുമ്പ് പിഡിപിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു മജീദ് പറമ്പായി.

അംഗത്വം സ്വീകരിച്ചതിന് ശേഷം 2000ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വേങ്ങാട് പഞ്ചായത്തിലെ 13ാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സിപിഎമ്മിനെതിരെ മത്സരിച്ചിരുന്നു. ഇതിന് രണ്ട് മാസം മുമ്പാണ് ഇയാള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മജീദ് പറമ്പായിയുടെ പാര്‍ട്ടി അംഗത്വത്തെ ചൊല്ലി കണ്ണൂര്‍ ഡിസിസിയില്‍ വന്‍പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ അഞ്ചാം പ്രതിയാണ് മജീദ് പറമ്പായി. ആലുവയിലെ ലോഡ്ജില്‍ നടത്തിയ ഗൂഡാലോചനയില്‍ ഇയാള്‍ പങ്കെടുത്തിരുന്നുവെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കസ്റ്റഡിയിലുള്ള തടിയന്റവിട നസീറുമായും മറ്റും ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന കാര്യവും തെളിഞ്ഞിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X