എറണാകുളം സബ്ജയിലിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു

സായുധ പൊലീസിനെ ജയിലിന് പുറത്ത് നിയോഗിക്കണമെന്ന സബ്ജയില്‍ അധികൃതരുടെ അപേക്ഷ കോടതി അംഗീകരിയ്ക്കുകയായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് ഇത് സംബന്ധിച്ച് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
എറണാകുളം സബ് ജയിലിന്റെ മതില്‍ തിരക്കേറിയ റോഡിന് സമീപത്താണെന്നതിനാല്‍ സുരക്ഷ ശക്തമാക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. സുരക്ഷയുടെ പേരില്‍ പൊലീസും ജയിലധികൃതരും അഭിപ്രായവ്യത്യാസം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സബ്ജയിലിലെ ഗേറ്റിനു സമീപത്താണ് സ്ത്രീ തടവുകാര്‍ക്കുള്ള ബ്ലോക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഷീറ്റു കൊണ്ട് നിര്‍മ്മിച്ച ബ്ലോക്കില്‍ സുരക്ഷ ക്രമീകരണങ്ങള്‍ അപര്യാപ്തമാണെന്നാണ് പൊലീസ് പറയുന്നത്. ഇത് കണക്കിലെടുത്ത് സൂഫിയയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്നാണ് പൊലീസിന്റെ ആവശ്യം.












Click it and Unblock the Notifications