ലണ്ടനിലും 26/11 ആവര്‍ത്തിച്ചേക്കും

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ലണ്ടനില്‍ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന സംശയങ്ങള്‍ക്ക് അടിവരയിടുന്നതാണ് സ്‌കോട്‌ലാന്റ് യാഡ് പൊലീസിന്റെ ഈ പുതിയ വെളിപ്പെടുത്തല്‍. മുംബൈ ലണ്ടനില്‍ ആവര്‍ത്തിച്ചേക്കും. സ്‌കോട്ട്‌ലാന്റിലെ ഒരുമുതിര്‍ന്ന ഡിറ്റക്ടീവ് പറഞ്ഞു.
മുന്‍പ് ഉണ്ടായിരുന്നത് അഭ്യൂഹങ്ങള്‍ മാത്രമായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ ഭീകരര്‍ ആക്രമിക്കാന്‍ പദ്ധതിയിടുന്ന സ്ഥലങ്ങളെ കുറിച്ചു വ്യക്തമായ ധാരണയുണ്ടെന്നും പൊലീസ് സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്നും മുതിര്‍ന്ന സുരക്ഷ ഉദ്യോഗസ്ഥന്‍ അറിയിച്ചു. മുംബൈ ഭീകരാക്രമണത്തിലെന്ന പോലെ എണ്ണത്തില്‍ കുറഞ്ഞ ഭീകരര്‍ യന്ത്രത്തോക്കുകളും അതീവശക്തിയുള്ള സ്‌ഫോടകവസ്തുക്കളുമായി നഗരം ആക്രമിയ്ക്കാന്‍ ഇടയുണ്ടെന്നാണ് സ്‌കോട്ട്‌ലാന്റ് യാഡിന്റെ മുന്നറിയിപ്പിലുള്ളത്.












Click it and Unblock the Notifications