അറസ്റ്റിലായ എംപി മുങ്ങി

ശനിയാഴ്ചയാണ് അദ്ദേഹത്തെ വിജയവാഡയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റാന്‍ ആശുപത്രി അധികൃതര്‍ തയാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് രാജഗോപാല്‍ ഇവിടെ നിന്ന് കടന്നത്.
ആശുപത്രിയിലെ ചില ജീവനക്കാരാണ് എംപിയെ ഇവിടെ നിന്ന് കടക്കാന്‍ ഒത്താശ ചെയ്ത കൊടുത്തതെന്ന് പൊലീസ് പറയുന്നു. ഒരു സുഹൃത്തിന്റെ കൈ പിടിച്ച് രാത്രി 10 മണിക്കു ശേഷം ആശുപത്രിക്കു പുറത്തിറങ്ങിയ അദ്ദേഹം വാഹനത്തില്‍ കയറി പുറത്തേക്കു പോകുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആശുപത്രിയില്‍ വിന്യസിച്ചിരുന്ന പൊലീസുകാര്‍ക്ക് സംഭവം പിടികിട്ടുന്നതിനു മുമ്പ് തന്നെ അദ്ദേഹം ആശുപത്രി വിട്ടതായി അധികൃതര്‍ അറിയിച്ചു.
തെലുങ്കാന പ്രഖ്യാപനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആറു ദിവസമായി നിരാഹാര സമരം നടത്തുകയായിരുന്നു രാജഗോപാല്‍. എന്നാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എംപിയുടെ ഈ ആവശ്യം അംഗീകരിയ്ക്കാന്‍ തയാറായിരുന്നില്ല.
നാടകീയമായി നിരാഹാര സമരം പുനരാരംഭിയ്ക്കാന്‍ എംപി ശ്രമം നടത്തുമെന്ന് സൂചനകളുള്ളതിനാല്‍ വിജയവാഡയില്‍ വന്‍ സുരക്ഷാ സന്നാഹങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.












Click it and Unblock the Notifications