മുരളി വന്നതും പോയതും ഗുണം ചെയ്തു: ഷണ്‍മുഖദാസ്

മുരളി വന്നതുകൊണ്ട് പാര്‍ട്ടിയ്ക്ക് നേട്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളു. ഇതുവഴി പാര്‍ട്ടിക്ക് ഒട്ടേറെ പ്രവര്‍ത്തകരെ ലഭിച്ചു. സംസ്ഥാനത്ത് ഒരു എംഎല്‍എ മാത്രമുണ്ടായിരുന്ന എന്‍സിപിക്ക് ഇപ്പോള്‍ രണ്ട് എംഎല്‍എമാരുണ്ട്.
ദേശീയ പാര്‍ട്ടിയാണെങ്കിലും സംസ്ഥാന അസംബ്ലിയിലെ അംഗീകൃത പാര്‍ട്ടിയാവാന്‍ രണ്ട് എംഎല്‍എമാരെങ്കിലും ആവശ്യമാണ്. മുരളി വന്നതുകൊണ്ടാണ് പാര്‍ട്ടിയ്്ക്ക് ആ അംഗീകാരം ലഭിച്ചത്.
കോഴിക്കോട് കോര്‍പ്പറേഷനില്‍ പാര്‍ട്ടിയ്ക്ക് ഒരംഗം മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ നാലംഗങ്ങളുണ്ട്. ഇതും മുരളിയുടെ വരവുകൊണ്ടുണ്ടായ ഗുണമാണ്- ഷണ്‍മുഖദാസ് പറഞ്ഞു.
മുരളി പോയതുകൊണ്ട് എന്‍സിപിയുടെ സംശുദ്ധ രാഷ്ട്രീയ കാഴ്ചപ്പാട് ജനങ്ങള്‍ അംഗീകരിച്ചു. വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കായി പാര്‍ട്ടിയെ ഉപയോഗപ്പെടുത്തിയതിന്റെ ദുരിതമാണ് മുരളി അനുഭവിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications