കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികുതി വല മുറുകുന്നു; ആനുകൂല്യങ്ങള്‍ക്കും നികുതി

  • By Staff
Google Oneindia Malayalam News

Now, Employees In India To Pay Tax On Perks
ദില്ലി: ശംബളത്തിന് പുറമെയുള്ള ആനുകൂല്യങ്ങള്‍ക്കെല്ലാം മുന്‍കാല പ്രാബല്യത്തോടെ നികുതി ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന എല്ലാ ആനുകൂല്യങ്ങള്‍ക്കും കഴിഞ്ഞ ഏപ്രില്‍ മുന്‍ പ്രാബല്യത്തോടെ ആദായനികുതി ചുമത്താനാണ് സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനമെടുത്തിരിയ്ക്കുന്നത്.

താമസസൗകര്യം, ജീവനക്കാരന്റെ കുടുംബാംഗങ്ങള്‍ക്കുള്ള സൗജന്യം യാത്രാപ്പടി, ഗൃഹപരിപാലനം തുടങ്ങിയവയെല്ലാം നികുതിപരിധിയ്ക്കുള്ളില്‍ വരും. ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള അധിക ആനുകൂല്യങ്ങളെല്ലാം ശംബളത്തോടൊപ്പം രേഖപ്പെടുത്തിയായിരിക്കും ആദായനികുതി കണക്കാക്കുക. ഭക്ഷണത്തിനുള്ള അലവന്‍സ്, സമ്മാനങ്ങള്‍, വിനോദയാത്രയ്ക്കുള്ള ആനുകൂല്യം തുടങ്ങിയവയും നികുതി പരിധിയില്‍ ഉള്‍പ്പെടുമെന്ന് സൂചനകളുണ്ട്. ആനുകൂല്യങ്ങളുടെ മൂല്യം നിശ്ചയിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം വൈകാതെയുണ്ടാവുമെന്നാണ് അറിയുന്നത്.

മുന്‍കാലങ്ങളില്‍ അധിക ആനുകൂല്യങ്ങള്‍ക്കുള്ള നികുതി ഫ്രിഞ്ച് ബെനഫിറ്റ് ടാക്‌സ് (എഫ്ബിടി) എന്ന പേരില്‍ തൊഴില്‍ദായകന്‍ തന്നെയാണ് അടച്ചിരുന്നത്. ഈ നികുതി സമ്പ്രദായം കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി ഒഴിവാക്കിയിരുന്നു. പുതിയ നികുതി സമ്പ്രദായം നിലവില്‍ വരുന്നതോടെ ആനുകൂല്യങ്ങള്‍ക്ക് നികുതി കൊടുക്കേണ്ട ബാധ്യത ജീവനക്കാരന്റെ ചുമലിലാവും. സര്‍ക്കാര്‍ ജീവനക്കാരും സമാനമായ നികുതി നിബന്ധനകളില്‍ ഉള്‍പ്പെടും.

മുന്‍കാല പ്രാബല്യത്തോടെ നികുതിസമ്പ്രദായം പരിഷ്‌ക്കരിച്ചാല്‍ ഒമ്പത് മാസത്തെ ആനുകൂല്യങ്ങള്‍ക്ക് ഒന്നിച്ച് നികുതി നല്‍കേണ്ടി വരുന്ന സാഹചര്യവും ജീവനക്കാര്‍ നേരിടേണ്ടി വരും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X