ഓട്ടോ-ടാക്സി പണിമുടക്ക് തുടങ്ങി
കൊച്ചി: മിനിമം യാത്രാനിരക്കില്‍ വര്‍ദ്ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ഗ്രാമീണ മേഖലയില്‍ മീറ്റര്‍ ചാര്‍ജ് നിര്‍ബന്ധമാക്കരുത്, ആര്‍ടിഒ ഓഫീസുകളില്‍ യൂസേഴ്‌സ് ഫീ പിരിക്കുന്നത് ഒഴിവാക്കുക എന്നീ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിക്കുന്നു.
മോട്ടോര്‍ തൊഴിലാളി യൂണിയന്‍ സംയൂക്ത സമിതിയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിഐടിയു, ബിഎംഎസ്, ഐഎന്‍ടിയുസി, എഐടിയുസി, യുടിയുസി, എസ്ടിയു യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
അതേ സമയം കോട്ടയം ജില്ലയിലെ സി.ഐ.ടി.യു വിഭാഗത്തില്‍ പെട്ട തൊഴിലാളികള്‍ പണിമുടക്കുന്നില്ല. ശബരിമല, ക്രിസ്മസ് സീസണ്‍ ചൂണ് ടിക്കാട്ടിയാണ് അവര്‍ വിട്ടുനില്‍ക്കുന്നത്.
ഓട്ടോ-ടാക്‌സി യൂണിയന്‍ നേതാക്കളുമായി മന്ത്രിസഭാ ഉപസമിതി ഈ മാസം 23 ന് ചര്‍ച്ച നടത്തുമെന്ന് ഗതാഗത മന്ത്രി ജോസ് തെറ്റയില്‍ അറിയിച്ചു. സമരം ഒഴിവാക്കണമെന്ന് യൂണിയന്‍ നേതാക്കളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മന്ത്രിയുടെ അഭ്യര്‍ത്ഥന മുഖവിലയ്ക്ക് എടുക്കേണ്ടെന്നാണ് സംയൂക്ത സമരസമിതിയുടെ തീരുമാനം. ചര്‍ച്ചയല്ല, തീരുമാനമാണ് സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഉപതിരഞ്ഞെടുപ്പിന് ശേഷം നിരക്ക് വര്‍ധിപ്പിക്കാമെന്ന മന്ത്രിയുടെ വാഗ്ദാനം വഞ്ചനയായിരുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.












Click it and Unblock the Notifications