ശബരിമലയില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു

ഞായറാഴ്ച രാത്രി 7.15നാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപം മൂന്ന് യുവാക്കളെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതായി ഒരാള്‍ പൊലീസിന് വിവരം നല്‍കിയിട്ടുണ്ട്.
ഇവര്‍ക്കുവേണ്ടി വനത്തിനുള്ളില്‍ പൊലീസ് തിരച്ചില്‍ നടത്തുകയാണ്. പൊട്ടിത്തെറിച്ചത് നാടന്‍ ബോംബാണെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തെത്തുടര്‍ന്ന് അരമണിക്കൂറോളം തീര്‍ത്ഥാടകരുടെ യാത്ര നിര്‍ത്തിവച്ചു. സന്നിധാനത്തും പമ്പയിലും ശരണപാതയിലും പൊലീസ് അതീവ ജാഗ്രത പ്രഖ്യാപിച്ചു. ക്ഷേത്രത്തിന്റെ കാവല്‍ ശക്തിപ്പെടുത്തി. ശരംകുത്തിയില്‍ വെടിവഴിപാട് നിര്‍ത്തിവച്ചു.
സന്നിധാനത്തേയ്ക്കുള്ള കയറ്റത്തില്‍ വനത്തില്‍ പൊട്ടിത്തെറി നടന്നതായി ഒരു കച്ചവടക്കാരനാണ് പൊലീസിനെ അറിയിച്ചത്. കരിഞ്ഞ ചണത്തിന്റെ കഷണങ്ങളാണ് സ്ഥലത്തുനിന്നും കിട്ടിയത്.












Click it and Unblock the Notifications