ശബരിമലയില്‍ വീണ്ടും പൊട്ടിത്തെറി

ഞായറാഴ്ച രാത്രി ഒമ്പത് മണിയ്ക്കായിരുന്നു ആദ്യ സ്‌ഫോടനം. പമ്പയില്‍ നിന്ന് സന്നിധാനത്തേയ്ക്കുളള സ്വാമി അയ്യപ്പന്‍ റോഡില്‍ നടന്ന സ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ സമീപത്തുള്ള കാട്ടില്‍ നിന്ന് കണ്ടെടുത്തിരുന്നു.
ഇതിന്റെ പരിശോധന നടന്നു കൊണ്ടിരിയ്‌ക്കെയാണ് ശബരിമലയില്‍ തിങ്കളാഴ്ച രാവിലെ വീണ്ടും പൊട്ടിത്തെറിയുണ്ടായത്. കനത്ത സുരക്ഷാ പരിശോധനകള്‍ മറികടന്ന് ശബരിമലയില്‍ സ്‌ഫോടക വസ്തു എത്തിയത് പൊലീസിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അതീവഗൗരവമായണ് പൊലീസ് ഇതിനെ കാണുന്നത്.












Click it and Unblock the Notifications