ഉണ്ണിത്താനെതിരെ കടുത്ത നടപടിക്ക് സാധ്യത

നേരത്തെ ഉണ്ണിത്താനെതിരെ എന്ത് നടപടി സ്വീകരിയ്ക്കുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇക്കാര്യത്തില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തീരുമാനമെടുക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ മറുപടി.
തിരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ജനമധ്യത്തില്‍ പ്രതിച്ഛായ മെച്ചപ്പെട്ട് നില്‍ക്കവെ ഉണ്ടായ സംഭവം പാര്‍ട്ടിയ്ക്ക് ഏറെ അപമാനമാണ് ഉണ്ടാക്കിയിരിക്കുന്നത്. വരുംനാളുകളില്‍ മാത്രമല്ല, അടുത്ത തിരഞ്ഞെടുപ്പുകളിലും സംഭവം കോണ്‍ഗ്രസിനെ വേട്ടയാടുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിയ്ക്കുന്നു.
ഉണ്ണിത്താന്റെയും കൂടെ പിടിയിലായ യുവതിയുടെയും ചിത്രങ്ങളും വീഡിയോയും നൂറുകണക്കിനാളുകള്‍ പകര്‍ത്തിയതെല്ലാം പിന്നീട് പാര്‍ട്ടിയ്‌ക്കെതിരെയുള്ള പ്രചരണായുധങ്ങളായി എതിരാളികള്‍ മാറ്റാനുള്ള സാധ്യതകള്‍ ഏറെയാണ്. ഈ സാഹചര്യത്തില്‍ രാജ്‌മോഹനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത് പോലെയുള്ള കടുത്തശിക്ഷാ നടപടികള്‍ സ്വീകരിച്ച്് പ്രശ്‌നത്തില്‍ നിന്ന് തലയൂരാനാവും കോണ്‍ഗ്രസ് നേതൃത്വം ശ്രമിയ്ക്കുക. ശിക്ഷാ നടപടികളില്‍ തിങ്കളാഴ്ച തന്നെ തീരുമാനമുണ്ടാവുമെന്നാണ് അറിയുന്നത്.
അതേ സമയം രാജ്‌മോഹനെതിരെയുള്ള നടപടി തത്കാലം ഒരു സസ്‌പെന്‍ഷനില്‍ ഒതുക്കണമെന്ന് അദ്ദേഹത്തോടെ അടുപ്പമുള്ള ചില നേതാക്കളും പ്രവര്‍ത്തകരും നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.












Click it and Unblock the Notifications