സര്‍ക്കാര്‍ നിഷ്‌ക്രിയം: ഉമ്മന്‍ ചാണ്ടി

വിലക്കയറ്റം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ആരംഭിച്ച ധര്‍ണ ഉത്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ ചാണ്ടി.
മുഖ്യമന്ത്രിയും സര്‍ക്കാറും ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ്. വിലക്കയറ്റം തടയാന്‍ നടപടിയൊന്നും സ്വീകരിക്കാതെ കേന്ദ്ര സര്‍ക്കാറിനെ കുറ്റംപറയുകയാണ് ചെയ്യുന്നത്.
തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ഓപ്പണ്‍മാര്‍ക്കറ്റില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് കേരളത്തിലേക്കാള്‍ വിലക്കുറവാണ്. ആരെയെങ്കിലും കുറ്റം പറഞ്ഞ് ഉത്തരവാദത്തങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നതാണ് എല്‍ഡിഎഫ് സര്‍ക്കാറിന്റെ രീതി.
തീവ്രവാദത്തിന്റെ കാര്യത്തില്‍ മുന്‍ സര്‍ക്കാറിനെയും വിലക്കറ്റത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിനെയും പഴിചാരുന്നതാണ് ഇടതുസര്‍ക്കാറിന്റെ ഇപ്പോഴത്തെ നയം- അദ്ദേഹം കുറ്റപ്പെടുത്തി.












Click it and Unblock the Notifications