ദേഹാസ്വാസ്ഥ്യം: സൂഫിയ ആശുപത്രിയില്‍

ശക്തമായ നടുവേദനയുണ്ടെന്നും വിദഗ്ധ പരിശോധന വേണമെന്നും സൂഫിയ ഞായറാഴ്ച പകല്‍തന്നെ ജയില്‍ അധികൃതരെ അറിയിച്ചിരുന്നു.
തുടര്‍ന്ന് ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സൂഫിയയെ ജയിലില്‍ നിന്നും ആശുപത്രിയില്‍ എത്തിച്ചത്. വന്‍ സുരക്ഷാ സന്നാഹങ്ങളോടെയാണ് ഇവരെ കൊണ്ടുവന്നത്.
സ്‌പെഷ്യാലിറ്റി വാര്‍ഡില്‍ പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് ഇപ്പോള്‍ സൂഫിയ. ഇവരെ കൊണ്ടുവരുമ്പോള്‍ പിഡിപി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജിന്റെ നേതൃത്വത്തില്‍ നൂറ്റമ്പതോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ ആശുപത്രിയിലുണ്ടായിരുന്നു.
പ്രത്യേക വാഹനത്തില്‍ കൊണ്ടുവന്ന സൂഫിയയെ വീല്‍ ചെയറില്‍ലാണ് ആശുപത്രിയ്ക്കുള്ളിലേയ്ക്ക് കൊണ്ടുപോയത്.
ഇതിനിടെ സൂഫിയയുടെ ജീവന്‍ രക്ഷിക്കുക, മദനിയ്ക്കും കുടുംബത്തിനുമെതിരായ കുപ്രിചരണം അവസാനിപ്പിക്കുക, ഗൂഡാലോചന വെളിച്ചത്ത് കൊണ്ടുവരുക എന്നീ ആവശ്യങ്ങളുന്നയിച്ച് ആശുപത്രിക്ക് മുന്നില്‍ പിഡിപി ജില്ലാ കമ്മിറ്റഇയുടെ നേതൃത്വത്തില്‍ നിരാഹാരസമരം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications