സൂഫിയ ജാമ്യാപേക്ഷ നല്‍കി

ജാമ്യഹര്‍ജി നേരത്തേ ആലുവ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയ സാഹചര്യത്തിലാണ് സെഷന്‍ കോടതിയെ സമീപിച്ചത്. ജാമ്യത്തിനായി മേല്‍ക്കോടതിയെ സമീപിയ്ക്കാനായിരുന്നു ജുഡീഷ്യല്‍ കോടതി നിര്‍ദ്ദേശിച്ചത്. സൂഫിയയുടെ ജാമ്യഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കില്ല. പ്രോസിക്യൂഷന്റെ വാദം കേള്‍ക്കേണ്ടതിനാല്‍ മിക്കവാറും ബുധനാഴ്ചയാവും ജാമ്യഹര്‍ജി പരിഗണിയ്ക്കുകയെന്നാണ് അറിയുന്നത്.
14 ദിവസത്തേയ്ക്ക് ആലുവ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിട്ടുള്ള സൂഫിയയെ ഞായറാഴ്ച രാത്രി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. കടുത്ത ശാരീരീക അസ്വസ്ഥതയെ തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സ ആവശ്യമാണെന്ന് സൂഫിയ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് അവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ റിമാന്‍ഡ് കാലാവധി അടുത്തമാസം ഒന്നിനാണ് അവസാനിക്കുന്നത്.
ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന മൂന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് സൂഫിയയെ കഴിഞ്ഞ ദിവസം കലൂരിലെ വീട്ടില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത് ആലുവ ജയിലില്‍ എത്തിച്ചത്.


Click it and Unblock the Notifications