Get Updates
Get notified of breaking news, exclusive insights, and must-see stories!

അനാശാസ്യം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അറസ്റ്റില്‍

Unnithaan
മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനെ യുവതിയ്ക്കൊപ്പം പൊലീസ് അറസ്റ്റുചെയ്തു.

മഞ്ചേരിയിലെ വാടകവീട്ടില്‍ വച്ചാണ് അനാശാസ്യക്കുറ്റം ചുമത്തി ഉണ്ണിത്താനെയും യുവതിയെയും അറസ്റ്റ് ചെയ്തത്. ഉണ്ണിത്താന്റെ കൂടെയുള്ളത് ഒരു സീരിയല്‍ നടിയാണെന്നും അതല്ല സേവാദള്‍ പ്രവര്‍ത്തകയാണെന്നും റിപ്പോര്‍ട്ടുകളുണ്. ദീര്‍ഘനാളായി ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്നും പറയപ്പെടുന്നു.

മഞ്ചേരിയിലെ 22ാം മൈലിലെ വാടകവീട്ടില്‍ ഞായറാഴ്ച രാത്രി പത്തരയോടെ ഉണ്ണിത്താനെയും കൊല്ലം സ്വദേശിനിയായ യുവതിയെയും നാട്ടുകാര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു.

തുടര്‍ന്ന് മഞ്ചേരി പൊലീസ് എത്തി ഇരുവരെയും സ്റ്റേഷനില്‍ എത്തിച്ചു. പ്രതികള്‍ക്കെതിരെ എത്രയുംവേഗം കേസ് ചുമത്തണമെന്നാവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ രാത്രി പൊലീസ് സ്റ്റേഷന് മുന്നില്‍ മുദ്രാവാക്യം മുഴക്കി.

ഇരുവരെയും മഞ്ചേരി ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയരാക്കിയശേഷമാണ് കേസ് ചാര്‍ജ് ചെയ്തത്. നാട്ടുകാര്‍ പിടികൂടുന്പോള്‍ ഉണ്ണിത്താന്‍ മദ്യലഹരിയിലായിരുന്നുവെന്നും സൂചനയുണ്ട്. ഉണ്ണിത്തനെയും യുവതിയെയും കാണാനായി മഞ്ചേരി പൊലീസ് സ്റ്റേഷനില്‍ നാട്ടുകാര്‍ തടിച്ചുകൂടിയിരിക്കുകയാണ്.

വീട് വാടകയ്‌ക്കെടുത്ത മഞ്ചേരി സ്വദേശി അഷ്‌റഫിനെതിരെയും അനാശാസ്യത്തിന് കേസെടുത്തിട്ടുണ്ട്. മൂവരെയും തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+