തീവ്രവാദബന്ധം യൂത്ത് കോണ്‍ യോഗത്തില്‍ ബഹളം

യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ അദ്ധ്യക്ഷന്‍ അശോക് തന്‍വര്‍ അദ്ധ്യത വഹിച്ച യോഗത്തിലാണ് എ, ഐ ഗ്രൂപ്പ് അംഗങ്ങള്‍ ചേരിതിരിഞ്ഞ് ബഹളം വെച്ചത്. മജീദ് പറമ്പായിയുമായി സുധാകരനുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്ന്് കണ്ണൂരില്‍ നിന്നുള്ള സംസ്ഥാന കമ്മറ്റി അംഗവും എ ഗ്രൂപ്പുകാരനുമായ കൃഷ്ണകുമാര്‍ കാഞ്ഞിലേരി ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.
എന്നാല്‍ സുധാകരന് മജീദുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്ക് പിന്നില്‍ കൃഷ്ണകുമാറാണെന്ന് കണ്ണൂരില്‍ നിന്ന് തന്നെയുള്ള ഐ ഗ്രൂപ്പ് നേതാവ് ജയകൃഷ്ണന്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം കണ്ണൂരില്‍ ചേര്‍ന്ന യോഗത്തില്‍ കൃഷ്ണ കുമാര്‍ ആരോപണം ഉന്നയിച്ചതും ചൂണ്ടിക്കാട്ടി.
അനാവശ്യ ആരോപണം ഉന്നയിച്ച കൃഷ്ണ കുമാറിനെതിരെ നടപടി വേണമെന്നും ഐ ഗ്രൂപ്പ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
ഇതോടെ പ്രതിരോധത്തിലായ എ ഗ്രൂപ്പ് ഒരു പരാമര്‍ശത്തിന്റെ പേരില്‍ കൃഷ്ണകുമാറിനെതിരെ അച്ചടക്ക നടപടി എടുക്കരുതെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന അശോക് തന്‍വര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. വിഷയം പിന്നീടൊരിക്കല്‍ ചര്‍ച്ച ചെയ്യാമെന്ന് തന്‍വര്‍ വ്യക്തമാക്കി.












Click it and Unblock the Notifications