കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാനഭംഗം: മുന്‍ ഡിജിപിയ്ക്ക് തടവും പിഴയും

  • By Staff
Google Oneindia Malayalam News

Rathore
ചണ്ഡീഗഢ്‌: പത്തൊമ്പതുവര്‍ഷം മുമ്പ്‌ പതിനാലുകാരിയായ ടെന്നിസ് താരത്തെ മാനഭംഗപ്പെടുത്തിയ കേസില്‍ ഹരിയാണയിലെ മുന്‍ ഡിജിപി എസ്‌ പി എസ്‌ റാത്തോഡിന്‌ ആറുമാസം കഠിന തടവും ആയിരം രൂപ പിഴയും ശിക്ഷ.

സിബിഐ സ്‌പെഷല്‍ മജിസ്‌ട്രേട്ട്‌ ജെ.എസ്‌ സിന്ധുവാണ്‌ വിധി പ്രസ്‌താവിച്ചത്‌. 1990ലാണ്‌ സംഭവം നടന്നത്‌. എസ്‌പിഎസ്‌. റാത്തോഡ്‌ മാനംഭംഗപ്പെടുത്തിയ ടെന്നീസ്‌ താരം രുചിക മൂന്നുവര്‍ഷത്തിനുശേഷം ആത്മഹത്യചെയ്‌തു.

അന്ന്‌ പോലീസ്‌ ഇന്‍സ്‌പെക്ടര്‍ ജനറലും ഹരിയാണ ലോണ്‍ ടെന്നീസ്‌ അസോസിയേഷന്‍ പ്രസിഡന്റുമായിരുന്നു റാത്തോഡ്‌.

രുചികയുടെ സുഹൃത്തിന്റെ മാതാപിതാക്കള്‍ മധു പ്രകാശും ആനന്ദ്‌ പ്രകാശും കോടതിയെ സമീപിച്ചതോടെയാണ്‌ 1998 ല്‍ കേസ്‌ സിബിഐക്ക്‌ കൈമാറുന്നത്‌.

വിധി വരാന്‍ കാലതാമസം വന്നില്ലായിരുന്നെങ്കില്‍ രുചിക ആത്മഹത്യ ചെയ്യില്ലായിരുന്നു. കേസ് നടക്കുന്പോഴാണ് റാത്തോഡിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയത്- മധുപ്രകാശ്‌ പറഞ്ഞു.

2000 ലാണ്‌ സി.ബി.ഐ. കേസില്‍ ചാര്‍ജ്‌ഷീറ്റ്‌ നല്‍കിയത്‌, 2002ല്‍ റാത്തോഡ്‌ വിരമിച്ചു. രാത്തോഡിന്റെ കേസ്‌ നീട്ടിക്കൊണ്ടുപോകാന്‍ സഹായിച്ച പോലീസുകാര്‍ക്കും മറ്റ്‌ ഉദ്യോഗസ്ഥര്‍ക്കുമെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം അറിയിച്ചു. വിധിക്കെതിരെ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും റാത്തോഡ്‌ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X