പൊലീസുകാരെ വധിച്ചത് താനല്ല: കസബ്

ഭീകരാക്രമണം നടക്കുമ്പോള്‍ താന്‍ പോലീസ് കസ്റ്റഡിയിലായിരുന്നുവെന്നും കസബ് പറഞ്ഞു. ആക്രമണം നടന്ന സിഎസ്ടി റെയില്‍വെ സ്റ്റേഷന്‍, കാമ ആശുപത്രി ഗിര്‍ഗാവ് ചൗപാടി എന്നിവിടങ്ങളില്‍ ഞാനുണ്ടായിരുന്നില്ല.
ആക്രമണത്തിന് ശേഷം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പൊലീസ് വാഹനത്തിലാക്കി തന്നെ ആ സ്ഥലങ്ങളില്‍ കൊണ്ടുപോവുകയായിരുന്നു. പോലീസുകാര്‍ക്ക് പ്രതികളെ ആവശ്യമായിരുന്നു. അതിനാല്‍ തനിക്കെതിരെ കള്ളക്കേസ് എടുക്കുകയായിരുന്നുവെന്നും കസബ് പറഞ്ഞു.
എങ്ങനെയാണ് കൈക്കു വെടിയേറ്റതെന്ന് ജഡ്ജി ചോദിച്ചപ്പോള്‍ കസ്റ്റഡിയിലായിരുന്നപ്പോള്‍ പോലീസ് ഇരുകൈകളിലും ലോക്കല്‍ അനസ്‌തേഷ്യ നല്‍കിയശേഷം വെടിവയ്ക്കുകയായിരുന്നുവെന്ന് കസബ് മറുപടി നല്‍കി.












Click it and Unblock the Notifications