മാധ്യമപ്രവര്‍ത്തകന്‍ ശങ്കരനാരായണന്‍ അന്തരിച്ചു

കൊല്ലം പെരുമണ്ണിന് സമീപം പട്ടംതുരുത്തിയില്‍ വച്ചായിരുന്നു അപകടം. തിരുവനന്തപുരത്ത് ഒരു പരിശീലനപരിപാടിയില്‍ പങ്കെടുത്ത ശേഷം ഗുരുവായൂര്‍ എക്‌സ്പ്രസില്‍ കൊച്ചിയിലേയ്ക്ക് വരുമ്പോഴാണ് അപകടമുണ്ടായത്.
കായംകുളത്ത് വെച്ചാണ് ഇദ്ദേഹം ഒപ്പമില്ലെന്ന കാര്യം സുഹൃത്തുക്കള്‍ മനസ്സിലാക്കിയത്. തുടര്‍ന്ന് അടുത്ത സ്റ്റേഷനിലിറങ്ങി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തുണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡില്‍നിന്നാണ് നാട്ടുകാര്‍ ആളെ തിരിച്ചറിഞ്ഞത്.
തൃശൂര്‍ കൊരട്ടി സ്വദേശിയാണ്. മാതൃഭൂമിയുടെ വിവിധ ബ്യൂറോകളില്‍ ബ്യൂറോ ചീഫ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.












Click it and Unblock the Notifications