വിദേശത്ത് വീട്ടുജോലി: പ്രായപരിധി ഏര്‍പ്പെടുത്തി

പാസ്‌പോര്‍ട്ടില്‍ എമിഗ്രേഷന്‍ ചെക്ക് ആവശ്യമുണ്ട് എന്ന് രേഖപ്പെടുത്തിയ സ്ത്രീകള്‍ക്കാണ് പ്രായപരിധി ബാധകമാവുക.
30 വയസ്സ് കഴിഞ്ഞവര്‍ക്ക് മാത്രമേ തൊഴിലിനായി വിദേശത്ത് പോകാന്‍ അനുമതി നല്‍കുകയുള്ളുവെന്ന് കേരള പൊലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അറിയിച്ചു.
വിദേശത്ത് ജോലിക്കുപോകുന്ന സ്ത്രീകള്‍ പലതരം പീഡനങ്ങള്‍ക്ക് ഇരകളാകുന്ന പരാതികള്‍ കൂടുകയാണ്. ഇതിന് പരിഹാരം എന്ന നിലയ്ക്കാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് സെന്ററിന്റെ അറിയിപ്പില്‍ പറയുന്നു.
വീട്ടുജോലിക്കായി പോകുന്നവര്‍ക്ക് ഒറിജിനല്‍ വിസ അല്ലെങ്കില്‍ ബന്ധപ്പെട്ട ഇന്ത്യന്‍ എംബസിയില്‍ നിന്നും അറ്റസ്റ്റ് ചെയ്ത് വിസ കോപ്പിയും സ്‌പോണ്‍സറും ഉദ്യോഗാര്‍ത്ഥിയും തമ്മിവുള്ള വര്‍ക് എഗ്രിമെന്റിന്റെ ഒറിജിനലിന്റെ പകര്‍പ്പ് എന്നിവയും ആറുമാസം വരെയെങ്കിലും കാലാവധിയുള്ള ഒറിജിനല്‍ പാസ്‌പോര്‍ട്ടുമായി എമിഗ്രേഷന്‍ ക്ലിയറന്‍സിനായി പ്രാദേശിക പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രേന്‍സിന് നല്‍കി എമിഗ്രേഷന്‍ ക്ലിയറന്‍സ് വാങ്ങേണ്ടതാണ്.
എമിഗ്രേഷന്‍ ചെക്ക് വിബാഗത്തില്‍പ്പെട്ട സ്ത്രീകളുടെ ജോലിക്കുള്ള കരാര്‍ ബന്ധപ്പെട്ട ഇന്ത്യന്‍ നയതന്ത്ര കാര്യാലയം രേഖാമൂലം അറ്റസ്റ്റ് ചെയ്തിരിക്കണം. വേതനം ഒരു മാസം ഏറ്റവുംകുറഞ്ഞത് 400 അമേരിക്കന്‍ ഡോളര്‍ ആയിരിക്കണം.
വീട്ടുജോലിക്കായി സ്ത്രീകളെ നിയമിക്കുന്ന തൊഴില്‍ദാതാവ് ഒരു പ്രീപെയ്ഡ് മൊബൈല്‍ സംവിധാനം ജോലിക്കാരിക്ക് നല്‍കണം. എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കുന്നതിന് പ്രവാസിഭാരതീയ ബീമാ യോജന എന്ന പദ്ധതിയിന്‍കീഴില്‍ 10 ക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് എടുക്കേണ്ടത് നിര്‍ബ്ബന്ധിതമാക്കിയിട്ടുണ്ട്.
അതുപോലെ ഇന്‍ഷുറന്‍സ് പോളിസിയില്‍ തിരിമറി നടത്തുന്നത് തടയാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ അതത് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സിന്റെ അനുമതി ഇല്ലാതെ പോളിസി ക്യാന്‍സല്‍ ചെയ്യുകയില്ല എന്നുള്ള സമ്മതപത്രം സമര്‍പ്പിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.












Click it and Unblock the Notifications