കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്മോഹന്‍ ഉണ്ണിത്താനെ സസ്പെന്റ് ചെയ്തു

  • By Staff
Google Oneindia Malayalam News

Rajmohan Unnithan
തിരുവനന്തപുരം: സേവാദള്‍ നേതാവ് ജയലക്ഷ്മിയ്‌ക്കൊപ്പം അനാശാസ്യത്തിന് മഞ്ചേരിയില്‍ അറസ്റ്റിലായ എഐസിസി അംഗവും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവുമായ രാജ്‌മോഹന്‍ ഉണ്ണിത്താനെ പാര്‍ട്ടിയില്‍ നിന്ന് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു.

കേസില്‍ ഉണ്ണിത്താന് ജാമ്യം ലഭിച്ചുവെങ്കിലും സസ്‌പെന്റ് ചെയ്ത് കൊണ്ടുള്ള കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ തീരുമാനം തിങ്കളാഴ്ച രാത്രി വൈകിയാണ് പുറത്തുവന്നത്.

ഉണ്ണിത്താനെതിരെയുള്ള ആരോപണങ്ങള്‍ പാര്‍ട്ടി സ്വന്തം നിലയില്‍ അന്വേഷിയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മലപ്പുറത്തെ മുതിര്‍ന്ന നേതാവ് പിഎം മുഹമ്മദിനെയാണ് അന്വേഷണത്തിനായി പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്.

സംഭവം വിവാദമായതോടെ ആരോപണത്തെക്കുറിച്ച് അന്വേഷിച്ച് ഉചിതമായ നടപടിയെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തിങ്കളാഴ്ച രാവിലെ വ്യക്തമാക്കിയിരുന്നു. എഐ.സി.സി അംഗം കൂടിയായ ഉണ്ണിത്താനെ സസ്‌പെന്റ് ചെയ്യുന്നതിന് കേന്ദ്ര നേതൃത്വത്തിന്റെ കൂടി അനുമതി തേടേണ്ടിയിരുന്നു. സസ്‌പെന്‍ഷന്‍ തീരുമാനം പുറത്തുവരാന്‍ രാത്രി ഒമ്പത് മണി വരെ താമസിച്ചത് ഇതിനാലാണ്.

ഞായറാഴ്ച പതിനൊന്ന് മണിയോടെയാണ് മഞ്ചേരിയിലെ വാടകവീട്ടില്‍ നിന്ന് ഉണ്ണിത്താനെയും കൊല്ലം സ്വദേശിനിയായ ജയലക്ഷ്മിയെയും നാട്ടുകാര്‍ വളഞ്ഞുവച്ച് പിടികൂടി പോലീസിനെ ഏല്‍പ്പിച്ചത്. മഞ്ചേരി 22 -ാം മൈലിലെ മുള്ളമ്പാറയില്‍ അഷറഫ് എന്നയാള്‍ വാടകയ്‌ക്കെടുത്ത വീട്ടില്‍നിന്നാണ് ഇവരെ പിടികൂടിയത്. മൂന്നുപേരെയും നാട്ടുകാര്‍ കൈകാര്യം ചെയ്തുവെന്ന് സൂചനകളുണ്ട്. വീട് വാടകയ്ക്ക് നല്കിയ അഷറഫ് അറസ്റ്റിലായെന്നാണ് റിപ്പോര്‍ട്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X