കോഴിക്കോട് സ്‌ഫോടനം എന്‍ഐഎ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

വിവിധ തീവ്രവാദ കേസുകളില്‍ ബാംഗ്ലൂര്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ള തടിയന്റവിട നസീറാണ് ഒന്നാം പ്രതി. കേസില്‍ എട്ടു പ്രതികളാണുള്ളത്. തീവ്രവാദവുമായി ബന്ധപ്പെട്ട് പല സമയത്തായി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ക്ക് പരസ്പര ബന്ധമുണ്ടെന്നും എഫ്‌ഐആറില്‍ സൂചിപ്പിയ്ക്കുന്നു.
കേസ് അന്വേഷണം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് എഫ്.ഐ.ആര്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കോഴിക്കോട് സ്‌ഫോടന കേസ് കൊച്ചിയിലെ സി.ബി.ഐ കോടതിയില്‍ വിചാരണ ചെയ്യാന്‍ നേരത്തേ കേന്ദ്രം ഉത്തരവിറക്കിയിരുന്നു. പിടിയിലുള്ള അബ്ദുള്‍ ഹാലിമിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളും ക്രൈംബ്രാഞ്ച് കൈമാറിയ വിവരങ്ങളും അടിസ്ഥാനമാക്കിയാണ് ആദ്യ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.












Click it and Unblock the Notifications