ക്രിസ്മസ് എത്തി; മദ്യപിക്കാന്‍ മലയാളികള്‍ റെഡി

സാധാരണപോലെതന്നെ ക്രിസ്മസിന് മദ്യ വിപണിയില്‍ വന്‍ വില്‍പനയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ക്രിസ്മസിനോടനുബന്ധിച്ചുള്ള മദ്യവില്‍പ്പന ഓരോ തവണയും റെക്കോര്‍ഡിടുകയായിരുന്നു.
ഈ വര്‍ഷവും മദ്യവില്‍പ്പനയില്‍ കാര്യമായ വര്‍ധനയുണ്ടാകുമെന്നാണ് മദ്യവിപണിയിലെ ഇപ്പോഴത്തെ സൂചനകള്‍.
ബീവറേജസ് കോര്‍പ്പറേഷന്‍ ക്രിസ്മസ് പ്രമാണിച്ച് ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം, ബീര്‍ എന്നിവയുടെ വന്‍ ശേഖരമാണ്് സജ്ജീകരിച്ചിരിക്കുന്നത്.
ഡിസംബര്‍ മാസത്തില്‍ ഇതുവരെ മദ്യവില്‍പ്പനയില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായതെന്ന് ബീവറേജസ് കോര്‍പ്പറേഷന്‍ മാനജേങ് ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡി പറഞ്ഞു.
2008 ഡിസംബറില്‍ മൊത്തം 415കോടി രൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. എന്നാല്‍ 2009ല്‍ ഇത് 450കോടിയെങ്കിലും ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോര്‍പ്പറേഷന്റെ സംസ്ഥാനത്തുടനീളമുള്ള 337 കടകളിലും വേണ്ടത്ര മദ്യം സ്റ്റോക്കുണ്ട്- റെഡ്ഡി പറഞ്ഞു.
2009 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലഘട്ടത്തില്‍ മൊത്തം 122.43ലക്ഷം കേസ് മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിഞ്ഞത്. ഇക്കാലയളവില്‍ 43.18 ലക്ഷം മുതല്‍ 48.41ലക്ഷം വരെ ബീറും വിറ്റുപോയിട്ടുണ്ട്.
ഈ കാലഘട്ടത്തില്‍ മദ്യ വില്‍പ്പനയില്‍ നിന്നും മാത്രം 2,290 കോടി മുതല്‍ 2,66കോടി രൂപവരെ സംസ്ഥാന ഖജനാവില്‍ വീണിട്ടുണ്ട്.












Click it and Unblock the Notifications