കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട്‌സിറ്റി വൈകാന്‍ കാരണം ടീകോം: ബാലന്‍

  • By Staff
Google Oneindia Malayalam News

Balan
കോട്ടയം: സ്മാര്‍ട്‌സിറ്റിയുടെ കാര്യത്തില്‍ ടീകോം ഇനിയും വഴുതിക്കളിച്ചാല്‍ അവരെ ഒഴിലാക്കുകയായിരിക്കും നല്ലതെന്ന് വൈദ്യുതി മന്ത്രി എകെ ബാലന്‍.

കെഎസ്ഇബിയുടെ നൂറ് ഏക്കര്‍ ഭൂമിയുള്‍പ്പെടെ 246 ഏക്കര്‍ സ്ഥലം ടീകോമിന് കൈമാറിയിട്ടുണ്ട്. എന്നിട്ടും ഓരോരോ കാര്യങ്ങള്‍ പറഞ്ഞ് ടീകം പദ്ധതി പ്രവര്‍ത്തനം വൈകിപ്പിക്കുകയാണ്- മന്ത്രി പറഞ്ഞു. കടുത്തുരുത്തിയില്‍ 33കെവി സബ്‌സ്റ്റേഷന്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ടീകോം ഇത്തരത്തില്‍ തന്നെയാണ് മുന്നോട്ടുപോകുന്നതെങ്കില്‍ വൈദ്യുതി ബോര്‍ഡ് നല്‍കിയ ഭൂമി തിരിച്ചു പിടിക്കേണ്ടിവരും.

ടെക്‌നോ പാര്‍ക്കും ഇന്‍ഫോ പാര്‍ക്കും സ്ഥാപിക്കാന്‍ സര്‍ക്കാറിന് കഴിയുമെങ്കില്‍ സ്മാര്‍ട് സിറ്റിയും സ്ഥാപിക്കാം- ബാലന്‍ അഭിപ്രായപ്പെട്ടു.

വൈദ്യുതി ചാര്‍ജ് അടയ്ക്കുന്നതില്‍ കുടിശ്ശിക വരുത്താന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉല്‍പ്പെടെയുള്ളവയെ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

ഒരു മാസത്തിനുള്ളില്‍ കുടിശ്ശിക അടച്ചില്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X