Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂഫിയയ്ക്ക് വ്യക്തമായ പങ്കെന്ന് പൊലീസ്

Sufiya Madhani
കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസിലെ ഗൂഡാലോചനയില്‍ മുഖ്യ പങ്ക് വഹിച്ചത് സൂഫിയ മദനിയാണെന്ന് പൊലീസ്.

തിങ്കളാഴ്ച പൊലീസ് ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കുറ്റം ചെയ്യാന്‍ പ്രതികള്‍ക്ക് മുഖ്യ പ്രേരണ നല്‍കിയതും സൂഫിയതന്നെയാണെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പിഎം വര്‍ഗീസ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കളമശേരി ബസ്, കത്തിക്കല്‍, വാഗമണിലെ തീവ്രവാദ ക്യാമ്പ്, ആലുവ രാനായിക്കുളം സിമി ക്യാമ്പ് എന്നിവ സംബന്ധിച്ച കേസുകള്‍ സിബിഐയ്ക്ക് വിടണമെന്ന് ഹര്‍ജിയുമായി ബന്ധപ്പെട്ടാണ് കോടതി സത്യവാങ്മൂലം ആവശ്യപ്പെട്ടത്.

രാജു പുഴങ്കരയാണ് ഇതുസംബന്ധിച്ച് ഹര്‍ജി നല്‍കിയത്. കളമശേരി ബസ് കത്തിക്കലില്‍ ബന്ധമുണ്ടെന്ന് കുറ്റ സമ്മതം നടത്തിയ തടിയന്റവിട നസീറിനെ കൂടുതല്‍ ചോദ്യംചെയ്താല്‍ മാത്രമേ ഇതുസംബന്ധിച്ച വിശദ വിവരങ്ങള്‍ അറിയൂ എന്ന് വ്യക്തമാക്കിയ പൊലീസ് ഇതിനായി ഒരു മാസം സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

നസീറിനെ ചോദ്യം ചെയ്ത ശേഷം വിശദമായ സത്യവാങ്മൂലം നല്‍കാമെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ കോടതിയെ അറിയിച്ചു. ബസ് കത്തിക്കല്‍ കേസില്‍ രണ്ട് പ്രതികള്‍ നല്‍കിയ മൊഴിയില്‍ നിന്നും സൂഫിയ ഉള്‍പ്പെടെയുള്ളവരുടെ പങ്ക് വ്യക്തമാണെന്ന് പൊലീസ് പറയുന്നു.

മദനിയുടെ ജയില്‍ വാസം നീണ്ടുപോയതില്‍ പ്രതിഷേധിച്ചാണ് ഈ സംഭവം നടന്നതെന്നുതന്നെയാണ് പൊലീസിന്റെ വിശ്വാസം. മറ്റു പ്രതികളില്‍ നിന്നാണ് സൂഫിയയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്.

കേസില്‍ സൂഫിയ ഇപ്പോള്‍ പത്താം പ്രതിയാണ്. എന്നാല്‍ ആലുവ കോടതിയില്‍ കുറ്റപത്രം ഫയല്‍ ചെയ്യുമ്പോള്‍ പ്രതിപ്പട്ടികയില്‍ മാറ്റം വന്നേയ്ക്കുമെന്നാണ് സൂചന.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+