സൂഫിയയുടെ ജാമ്യാപേക്ഷ ബുധനാഴ്ചത്തേക്ക് മാറ്റി

ഭര്‍ത്താവും പിഡിപി ചെയര്‍മാനുമായ അബ്ദുള്‍ നാസര്‍ മദനിയ്‌ക്കെതിരായ രാഷ്ട്രീയ വൈരം തീര്‍ക്കുന്നതിനായി കെട്ടിചമച്ച കേസാണിതെന്ന് ജാമ്യാപേക്ഷയില്‍ സൂഫിയ ആരോപിയ്ക്കുന്നു. ആലുവ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേയ്ക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയത് സൂഫിയയയെ എറണാകുളം സബ് ജയിലിലേയ്ക്ക് അയച്ചിരുന്നു.
ജയിലില്‍ വെച്ച് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. ഇന്നലെ മദനി ആശുപത്രിയിലെത്തി സൂഫിയയെ സന്ദര്‍ശിച്ചിരുന്നു.












Click it and Unblock the Notifications