കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂഫിയയുടെ ജാമ്യാപേക്ഷ ബുധനാഴ്ചത്തേക്ക് മാറ്റി

  • By Staff
Google Oneindia Malayalam News

Sufiya Madhani
കൊച്ചി: കളമശേരി ബസ് കത്തിയ്ക്കല്‍ കേസില്‍ അറസ്റ്റിലായ സൂഫിയ മദനിയുടെ ജാമ്യാപേക്ഷ പരിഗണിയ്ക്കുന്നത് എറണാകുളം സെഷന്‍സ് കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. കേസ് ചൊവ്വാഴ്ച കോടതിയ്ക്ക് മുമ്പിലെത്തിയെങ്കിലും വിശദമായ വാദം കേള്‍ക്കുന്നതിന് ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

ഭര്‍ത്താവും പിഡിപി ചെയര്‍മാനുമായ അബ്ദുള്‍ നാസര്‍ മദനിയ്‌ക്കെതിരായ രാഷ്ട്രീയ വൈരം തീര്‍ക്കുന്നതിനായി കെട്ടിചമച്ച കേസാണിതെന്ന് ജാമ്യാപേക്ഷയില്‍ സൂഫിയ ആരോപിയ്ക്കുന്നു. ആലുവ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേയ്ക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയത് സൂഫിയയയെ എറണാകുളം സബ് ജയിലിലേയ്ക്ക് അയച്ചിരുന്നു.

ജയിലില്‍ വെച്ച് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. ഇന്നലെ മദനി ആശുപത്രിയിലെത്തി സൂഫിയയെ സന്ദര്‍ശിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X