ഉണ്ണിത്താനെതിരായ അന്വേഷണം ഒരാഴ്ചയ്ക്കുള്ളില്‍

ജനങ്ങളില്‍ നിന്നും രാഷ്ട്രീയ നേതാക്കളില്‍ നിന്നും തെളിവുകള്‍ ശേഖരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിന് ശേഷം കെപിസിസിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
മഞ്ചേരി ബൂത്ത് തലം മുതലുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും പ്രശ്‌നം സംബന്ധിച്ച് തെളിവെടുപ്പ് നടത്തും. രാജ്‌മോഹന്‍ ഉണ്ണിത്താനില്‍ നിന്നും ഒപ്പമുണ്ടായിരുന്ന സ്ത്രീയില്‍ നിന്നും റിപ്പോര്‍ട്ട് തേടും- മൊയ്തീന്‍ വ്യക്തമാക്കി.
തിങ്കളാഴ്ച രാത്രിതന്നെ കെപിസിസി ഉണ്ണിത്താനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. കെപിസിസി അംഗമായ ഉണ്ണിത്താനെ സസ്‌പെന്റ് ചെയ്യുന്നതിന് കേന്ദ്ര നേതൃത്വത്തിന്‍രെ അനുമതി കൂടി വേണ്ടിയിരുന്നു.
ഉണ്ണിത്താനെതിരെ നടപടിയുണ്ടാകുമെന്ന് തിങ്കളാഴ്ച രാവിലെതന്നെ ചെന്നിത്തല പറഞ്ഞിരുന്നുവെങ്കിലും രാത്രിവരെ നടപടി വൈകിയത് ഇതിനെത്തുടര്‍ന്നാണ്.












Click it and Unblock the Notifications