മെക്സിക്കോയില്‍ സ്വവര്‍ഗവിവാഹം നിയമവിധേയം

കത്തോലിക്ക വിഭാഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ള ഒരു സ്ഥലത്ത് സ്വവര്‍ഗ വിവാഹത്തിന് നിയമപ്രാബല്യം നല്‍കിയത് നിര്‍ണായകമായ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.
മെക്‌സിക്കന്‍ ഭരണഘടന പ്രകാരം ആണും പെണ്ണും ഒത്തുചേര്‍ന്നുള്ള ജീവിതമാണ് ഇതുവരെ വിവാഹമായി കണക്കാക്കിയിരുന്നത്. ഈ നിര്‍വചനത്തില്‍ പരിഷ്‌ക്കാരം വരുത്തിയ അസംബ്ലി വിവാഹമെന്നാല്‍ രണ്ട് പേര്‍ തമ്മിലുള്ള കൂടിച്ചേരല്‍ എന്നാല്‍ ബില്ലില്‍ നല്‍കിയിരിക്കുന്ന നിര്‍വചനം. 2007 ലാണ് സ്വവര്‍ഗസ്‌നേഹികള്‍ക്ക് നിയമപ്രാബല്യം നല്‍കുന്ന ബില്ലിന് സഭ രൂപം നല്‍കിയത്.
സ്വവര്‍ഗ്ഗ വിവാഹത്തിനുള്ള പൂര്‍ണാവകാശം നല്‍കുന്നതിലൂടെ സമൂഹത്തിലെ പ്രത്യേകവിഭാഗം മാറ്റിനിര്‍ത്തപ്പെടുന്ന അവസ്ഥയ്ക്കാണ് അന്ത്യമാവുന്നതെന്നു ഇടതുപക്ഷച്ചായ്‌വുള്ള സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിനേതാവ് ഡേവിഡ് റാസു ചൂണ്ടിക്കാട്ടുന്നു.
സ്വവര്‍ഗപ്രേമികള്‍ പരസ്പരം ആലിംഗനം ചെയ്തും ചുംബനം കൈമാറിയുമാണ് പുതിയ നിയമത്തെ വരവേറ്റത്. മെക്‌സിക്കന്‍ സിറ്റി മേയര്‍ മാര്‍സിലാ എബ്രാര്‍ഡ് ചൊവ്വാഴ്ച ബില്ലില്‍ ഒപ്പുവയ്ക്കും. അതേസമയം ഈ നിയമം വളര്‍ന്നു വരുന്ന കുട്ടികളുടെ മാനസിക വികാരങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് മെക്‌സിക്കന്‍ നഗരത്തിലെ പള്ളി വികാരികള്‍ അഭിപ്രായപ്പെടുന്നു.












Click it and Unblock the Notifications